ദിലീപും ശ്രീകുമാര്‍ മേനോനുമായുള്ള പ്രശ്‌നത്തെ കുറിച്ചും മൊഴി നല്‍കിയെന്ന് ലിബര്‍ട്ടി ബഷീര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:05 am

Menu

Published on September 14, 2017 at 4:37 pm

ദിലീപും ശ്രീകുമാര്‍ മേനോനുമായുള്ള പ്രശ്‌നത്തെ കുറിച്ചും മൊഴി നല്‍കിയെന്ന് ലിബര്‍ട്ടി ബഷീര്‍

police-questioned-liberty-basheer

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബില്‍ ഇന്ന് ഉച്ചയോടെ വിളിച്ചുവരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് മൊഴിയെടുപ്പിന് ശേഷം ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ദിലീപിന്റെ കുടുംബ ബന്ധത്തെ കുറിച്ച് അറിയാവുന്ന കാര്യങ്ങളും കൈമാറിയിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള തര്‍ക്ക വിഷയത്തെ കുറിച്ചുള്ള കാര്യങ്ങളും അറിയിച്ചുവെന്ന് ലിബര്‍ട്ടി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആ സമയത്ത് താന്‍ മാധ്യമങ്ങളിലൂടെ പറഞ്ഞ വിവരങ്ങളുടെ വിശദീകരണവും പൊലീസ് തന്നോട് തേടിയെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

തനിക്കെതിരേ ലിബര്‍ട്ടി ബഷീറും മുന്‍ ഭാര്യ മഞ്ജു വാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് ദിലീപ് നേരത്തെ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.

നേരത്തെ ലിബര്‍ട്ടി ബഷീര്‍ നേതൃത്വം നല്‍കിയ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തിയറ്റര്‍ വിഹിതം കൂട്ടിനല്‍കണമെന്ന ആവശ്യമുന്നയിച്ച് തിയറ്റര്‍ അടിച്ചിട്ട് സമരം നടത്തിയിരുന്നു. ഈ സമരത്തിനിടെ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ തിയറ്റര്‍ ഉടമകളുടെ സംഘടന വരുകയും തിയറ്റര്‍ ഉടമകള്‍ കൂട്ടത്തോടെ പുതിയ സംഘടനയിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു.

അതേസമയം, ദിലീപിന്റെ പുതിയ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. ദിലീപിന്റെ റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിട്ടുവെന്നും ഈ സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Loading...

More News