അഴിമതി പുറത്തുവിട്ടതിന് മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു; പോലീസുകാരൻ അറസ്റ്റിൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2019 11:37 am

Menu

Published on November 23, 2017 at 12:26 pm

അഴിമതി പുറത്തുവിട്ടതിന് മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു; പോലീസുകാരൻ അറസ്റ്റിൽ

policeman-killed-journalist-tripura

അഗര്‍ത്തല: അഴിമതി തുറന്നുകാണിച്ച മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ത്രിപുരയില്‍ പോലീസ് കമാന്‍ഡന്റ് അറസ്റ്റില്‍. തപന്‍ ദെബ്ബര്‍മ്മ എന്ന ഉദ്യോഗസ്ഥനാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇയാളുടെ അഴിമതിയും വിവാഹേതര ബന്ധങ്ങളും അടക്കം പലതും പുറത്തുവിട്ട സ്യന്ദന്‍ പത്രികയുടെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ സുധീപ് ദത്ത ഭൗമിക (52)യെ ഇയാള്‍ കൊല ചെയ്യുകയായിരുന്നു എന്നതാണ് കേസ്. പത്രത്തിന്റെ എഡിറ്ററായിരുന്നു ഈയൊരു ആരോപണം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് ദെബ്ബര്‍മ്മയുടെ പേഴ്‌സണല്‍ ഗാര്‍ഡ് നന്ദ റേംഗിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.

തപന്‍ ദെബ്ബര്‍മ്മ നടത്തിയ നിരവധി ക്രമക്കേടുകളും അഴിമതികളും സുധീപ് പുറത്തുവിട്ടിരുന്നുവെന്ന് എഡിറ്റര്‍ സുബല്‍ കുമാര്‍ ദേ വ്യക്തമാക്കിയിരുന്നു. ദെബ്ബര്‍മ്മ ഉള്‍പ്പെട്ടയുള്ളവര്‍ അടങ്ങുന്ന പത്ത് കോടി രൂപയുടെ അഴിമതി ആരോപണങ്ങള്‍ അടുത്തിടെ സുധീപ് പുറത്തുവിട്ടിരുന്നു. ഇതോടെ ദെബ്ബര്‍മ്മയ്ക്ക് ഐ.പി.എസ് ലഭിക്കുന്നതിന് തടസ്സം വരികയും ഇത് ദെബ്ബര്‍മ്മയ്ക്ക് സുധീപിനോട് വിരോധമുണ്ടാക്കുന്നതിലേക്ക് എത്തിക്കുകയുമായിരുന്നു.

ഒരു റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനെന്ന ഭാവത്തില്‍ ദെബ്ബര്‍മ്മ സുധീപിനെ വിളിക്കുകയായിരുന്നു. അങ്ങനെ അഭിമുഖത്തിന് പോയ സുധീപിന് അപകടം സംഭവിച്ച വിവരമാണ് മണിക്കൂറുകള്‍ക്ക് ശേഷം തനിക്ക് ലഭിച്ചതെന്നും എഡിറ്റര്‍ പറയുന്നു. ഇ സംശയങ്ങള്‍ അടിസ്ഥാനമാക്കി കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരുന്നു.

Loading...

More News