ജൂലായ് 31 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി power cut not likely in kerala july 32

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2019 2:14 pm

Menu

Published on July 16, 2019 at 5:05 pm

ജൂലായ് 31 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി

power-cut-not-likely-in-kerala-july-32

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരില്ലെന്ന് കെ.എസ്.ഇ.ബി. ഓഗസ്റ്റ് ഒന്നിന് വീണ്ടും ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

വൈദ്യുതി ഉത്പാദനവും ഉപഭോഗവും തുടര്‍നടപടികളും വിലയിരുത്താന്‍ ചേര്‍ന്ന വൈദ്യുതി ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനം. അണക്കെട്ടുകളിലെ ജലനിരപ്പ് നേരിയതോതില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം തത്കാലം വേണ്ടെന്ന നിഗമത്തില്‍ കെ.എസ്.ഇ.ബി എത്തിയിട്ടുള്ളത്.

ജൂലായ് 31 വരെ വൈദ്യുതി ഉദ്പാദനത്തിന് പ്രതിസന്ധിയില്ല. നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയും ഉപയോഗിച്ച് മുന്നോട്ടുപോകാം. ഓഗസ്റ്റ് പകുതിയോടെ സാധാരണ ലഭിക്കുന്നതിലും അധിക മഴ പദ്ധതി പ്രദേശങ്ങളില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കില്‍ ഈ സീസണില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരില്ലെന്നാണ് അധികൃതര്‍ കരുതുന്നത്.

Loading...

More News