ദിലീപേട്ടന്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; അവള്‍ തനിക്ക് അനിയത്തിക്കുട്ടിയെ പോലെയെന്നും പ്രവീണ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:47 am

Menu

Published on September 14, 2017 at 12:02 pm

ദിലീപേട്ടന്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; അവള്‍ തനിക്ക് അനിയത്തിക്കുട്ടിയെ പോലെയെന്നും പ്രവീണ

praveena-comment-on-actress-attack-case-dileep

പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമായിരുന്നു മാസങ്ങള്‍ക്കു മുന്‍പ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. ഇതിനു പിന്നാലെ സിനിമ മേഖലയില്‍ നിന്നും നിരവധിപേര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

സംഭവമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യമുനകളും ദിലീപിന് നേരെ നീണ്ടപ്പോഴും സഹതാരങ്ങളും താരസംഘടനയും ദിലീപിനൊപ്പമായിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് താരങ്ങള്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ദിലീപിനോടൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടി പ്രവീണയും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ക്രിമിനലായ പള്‍സര്‍ സുനിയെക്കൊണ്ട് ഇങ്ങനെയൊരു കൃത്യം ചെയ്യിപ്പിക്കുന്നയാളല്ല ദിലീപെന്ന് പ്രവീണ പറയുന്നു. ഇങ്ങനെയൊരു കാര്യം ചെയ്യാനോ ചെയ്യിപ്പിക്കാനോ അദ്ദേഹം ശ്രമിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും പ്രവീണ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാഗ്ലിറ്റ്‌സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രവീണ ഇക്കാര്യം വ്യക്തമാക്കിയത്.

ദിലീപിനൊപ്പം കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടെ അഭിനയിച്ചപ്പോഴൊക്കെ നല്ല പിന്തുണയായിരുന്നു ദിലീപ് നല്‍കിയിരുന്നതെന്നും പ്രവീണ പറയുന്നു. കൊച്ചിയില്‍ ആക്രമണത്തിനിരയായ താരവുമായി നല്ല കൂട്ടാണ്. ശരിക്കും അനിയത്തിക്കുട്ടിയെപ്പോലെയാണ് അവള്‍ തനിക്ക്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും പ്രവീണ വ്യക്തമാക്കി.

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു നടി ക്രൂരമായ ആക്രമണത്തിനിരയായത്. ഈ സംഭവത്തെ തുടര്‍ന്നാണ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വ്യക്തമായത്. വനിതാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടന രൂപീകരിച്ചതും ഈ സംഭവത്തിന് ശേഷമായിരുന്നു.

Loading...

More News