പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ ഓടുന്ന വാനിനുള്ളില്‍നിന്നു പുറത്തേക്കു ചാടി; ഗര്‍ഭിണിക്ക് ദാരുണാന്ത്യം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2018 12:06 am

Menu

Published on December 5, 2017 at 11:26 am

പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ ഓടുന്ന വാനിനുള്ളില്‍നിന്നു പുറത്തേക്കു ചാടി; ഗര്‍ഭിണിക്ക് ദാരുണാന്ത്യം

pregnant-woman-jumps-off-moving-van-to-escape-molestation-bid-in-telangana

ഹൈദരാബാദ്: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് തെളിവായി തെലങ്കാനയില്‍ നിന്നും മറ്റൊരു ഉദാഹരണം കൂടി. പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ ഓടുന്ന വാനിനുള്ളില്‍നിന്നു പുറത്തേക്കു ചാടിയ ഗര്‍ഭിണി ദാരുണമായി കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം തെലങ്കാനയിലെ മെഡക് ജില്ലയിലായിരുന്നു സംഭവം. വസ്ത്രവില്‍പ്പനക്കാരിയായ യുവതിക്കാണു ദുരനുഭവമുണ്ടായത്. ഇവരുടെ ഏഴുവയസുകാരി മകളും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നു.

ഹൈദരാബാദ് അതിര്‍ത്തിയ്ക്കരികിലുള്ള കോപാലിയില്‍നിന്നു വീട്ടിലേക്കു മടങ്ങി വരുന്നവഴിക്ക് ബസ് കിട്ടാത്തതിനെ തുടര്‍ന്നാണ് ഏഴുമാസം ഗര്‍ഭിണിയായ യുവതിയും മകളും വാനില്‍ കയറിയത്. യാത്രയ്ക്കിടെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാന്‍ ഡ്രൈവര്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതിരുന്നപ്പോഴാണ് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണു റിപ്പോര്‍ട്ട്.

വാന്‍ ഒരു കിലോമീറ്ററോളം മൂന്നോട്ടുപോയ സമയമത്രയും ഇരുവരും യുവതിയെ പീഡിപ്പിച്ചു. പ്രതിരോധിക്കുന്നതിനിടെ യുവതി വാനില്‍നിന്ന് പുറത്തേക്കു ചാടുകയായിരുന്നു.

പിന്നാലെ ഡ്രൈവര്‍ മകളെയും വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു. കരച്ചില്‍കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണു വിവരം പൊലീസിനെ അറിയിച്ചത്. എന്താണു സംഭവിച്ചതെന്നു പറയാന്‍ പറ്റിയ അവസ്ഥയിലല്ല മകളെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സിഐ ലിങ്കേശ്വര്‍ റാവു പറഞ്ഞു.

യുവതി തന്റെ ബാഗുകള്‍ വലിച്ചെറിയുന്നതും ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനം നിര്‍ത്തുന്നതും പിന്നീട് വീണ്ടും യാത്ര ആരംഭിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡ്രൈവറെയും ക്ലീനറെയും പിടികൂടാതെ വാനില്‍ നടന്നതെന്താണെന്നു പറയാനാകില്ലെന്നു പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

Loading...

More News