സാരിക്ക് പകരം ദേവിക്ക് ചുരിദാറിട്ട് കൊടുത്ത പൂജാരിമാരുടെ പണിപോയി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:00 am

Menu

Published on February 6, 2018 at 4:49 pm

സാരിക്ക് പകരം ദേവിക്ക് ചുരിദാറിട്ട് കൊടുത്ത പൂജാരിമാരുടെ പണിപോയി

priests-suspended-for-making-goddess-wear-churidar-dress-instead-of-saree

നാഗപട്ടണം: ക്ഷേത്ര വിഗ്രഹത്തില്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിയിച്ചു. സംഭവത്തെ തുടർന്ന് രണ്ടു പൂജാരിമാരെ സ്ഥലം മാറ്റി. നാഗപട്ടണത്ത് മയിലാടുതുറയിലായിരുന്നു സംഭവം. ദേവി ചുരിദാറണിഞ്ഞു നിൽക്കുന്ന ചിത്രം സൊസിലെ മീഡിയയിൽ വൈറലായതോടെയായിരുന്നു പൂജാരിമാരെ ഒഴിവാക്കിയത്.

ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. മയൂരനാഥ സ്വാമി ക്ഷേത്രത്തിലെ അഭയാംബിക ദേവി വിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തല്‍ ചടങ്ങിന്റെ ഭാഗമായി സാരി മാറ്റി ചുരിദാർ നൽകിയതാണ് പ്രശ്നങ്ങൾക്ക് വഴി വെച്ചത്. ഇതോടെ കാലങ്ങളായുള്ള ക്ഷേത്രത്തിന്റെ ആചാരങ്ങളെ നിന്ദിച്ചെന്ന കാരണത്താൽ പൂജാരികളായ കല്യാണസുന്ദരം(75), മകന്‍ കെ രാജ്(45) എന്നിവരെ ജോലിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ 50 വര്‍ഷമായി കല്യാണ സുന്ദരം ഈ മേഖലയില്‍ ജോലിചെയ്തു വരികയായിരുന്നു. എന്നാൽ മകൻ രാജ് പൂജാരിയായി ചുമതല ഏറ്റിട്ട് ആറുമാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ.

Loading...

More News