പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിൽ പശുവിന്റെ ലൈവ് സര്‍ജറി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2018 10:06 am

Menu

Published on September 22, 2017 at 12:33 pm

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിൽ പശുവിന്റെ ലൈവ് സര്‍ജറി

prime-minister-visit-in-varanasi

വാരണാസി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി സന്ദര്‍ശനത്തിന്റെ ഭാഗമായി പശുവിനെ തത്സമയം സര്‍ജറി നടത്താന്‍ നിര്‍ദ്ദേശം. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാര്‍ക്കാണ് പുതിയ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

പശു, ആട്, പോത്ത് തുടങ്ങിയവയുടെ സര്‍ജറി രീതികളാണ് പ്രധാനമന്ത്രിക്ക് മുമ്പില്‍ കാണിച്ചുകൊടുക്കുക. സര്‍ജറി രീതികളും രോഗ നിവാരണ രീതികളുമടക്കം വിപുലമായ ഡെമോണ്‍സ്ട്രേഷന്‍ തന്നെയായിരിക്കും ഇവര്‍ ഒരുക്കുക.

ശഹന്‍ഷപൂരിലാണ് ഈ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിടുന്നത്. ഇതിനായുള്ള മൃഗങ്ങളെ അന്വേഷിക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഈ ശാസ്ത്രജ്ഞര്‍. ഒപ്പം വിപുലമായ അനിമല്‍ ഫെയറും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി പരിപാടികളും ആസൂത്രണം ചെയ്തിട്ടുമുണ്ട്.

ഈ ഫെയറിന്റെ ഭാഗമായി 20000 മൃഗങ്ങളെ വില്പനക്കും വെച്ചിട്ടുണ്ട്. ആട്, കുതിര, പോത്ത്, ഒട്ടകം തുടങ്ങി പല മൃഗങ്ങളും ഇവിടെ നിന്നും ലഭിക്കുകയും ചെയ്യും.

Loading...

More News