ഗർഭകാലത്ത് പ്രോസസ്ഡ് ഫൂഡ് കഴിക്കുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ.. processed food pregnancy time

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 12, 2019 12:28 pm

Menu

Published on June 30, 2019 at 9:00 am

ഗർഭകാലത്ത് പ്രോസസ്ഡ് ഫൂഡ് കഴിക്കുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ..

processed-food-pregnancy-time

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ എണ്ണം കൂടിവരുകയാണ്. അറിഞ്ഞോ അറിയാതെയോ ഗർഭകാലത്ത് അമ്മ കഴിച്ച ഭക്ഷണവും രോഗകാരണമാണെങ്കിലോ? പ്രോസസ്ഡ് ഫൂഡ് ആണ് ഇവിടെ വില്ലൻ. പായ്ക്ക് ചെയ്ത ഭക്ഷണം ദീർഘകാലം കേടുകൂടാതിരിക്കാൻ കൂടിയ അളവിൽ ചേർക്കുന്ന പ്രൊപ്പിയോണിക് ആസിഡ്, ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിലെ ന്യൂറോണുകളുടെ വികാസത്തെ ബാധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഈ ആസിഡ് നാഡീകോശങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്ന തന്മാത്രാ മാറ്റങ്ങൾ പഠനം തിരിച്ചറിഞ്ഞു.

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഇടയ്ക്കിടെ ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലെ ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതാണ് ബർണറ്റ് സ്കൂൾ ഓഫ് ബയോമെഡിക്കൽ സയൻസസിലെ ഗാസ്ട്രോ എൻട്രോളജി ഗവേഷകനായ സാലേ നാസറിനെ ഈ പഠനത്തിനു പ്രേരിപ്പിച്ചത്. ഉദരവും തലച്ചോറും തമ്മിലുള്ള ബന്ധം സാലേയെ അതിശയിപ്പിച്ചു. ഓട്ടിസം ഉള്ളവരിലും ഇല്ലാത്തവരിലും ഉദരത്തിലെ ബാക്ടീരിയ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പരിശോധിച്ചു.

പ്രോസസ്ഡ് ഫൂഡിൽ കൂടിയ അളവിൽ അടങ്ങിയ പ്രൊപ്പിയോണിക് ആസിഡ്, നാഡീമൂലകോശങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ, അത് പല മാർഗങ്ങളിലൂടെ തലച്ചോറിലെ കോശങ്ങൾക്ക് കേടു വരുത്തുന്നു. കോശങ്ങളുടെ സ്വാഭാവികമായ ബാലൻസ് ഇല്ലാതാക്കുകയാണ് അത് ആദ്യം ചെയ്യുന്നത്. ഗ്ലിയാൽ കോശങ്ങൾ കൂടുതൽ ഉൽപാദിപ്പിക്കുകയും ന്യൂറോണുകളുടെ എണ്ണം കുറയ്ക്കുകയും വഴിയാണ് ഇത്.

യഥാർഥത്തിൽ ന്യൂറോണുകളുടെ പ്രവർത്തനത്തിനു സഹായിക്കുകയാണ് ഗ്ലിയാൽ കോശങ്ങൾ. എന്നാൽ ഇവയുടെ എണ്ണം അധികമാകുമ്പോൾ അത് ന്യൂറോണുകളുടെ കണക്ടിവിറ്റിയെ ബാധിക്കുന്നു. ഇത് ഇൻഫ്ലമേഷനു കാരണമാകുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ തലച്ചോറിൽ ഈ ഇൻഫ്ലമേഷൻ ഉണ്ട്.

പ്രൊപ്പിയോണിക് ആസിഡ് (PPA) കൂടിയാൽ, ശരീരത്തിലെ മറ്റു ഭാഗങ്ങളുമായി ആശയവിനിമയം നടത്താനുള്ള ന്യൂറോണുകളുടെ മാർഗം തകരാറിലാകുകയോ ചെറുതാകുകയോ ചെയ്യപ്പെടും. ന്യൂറോണുകളുടെ എണ്ണക്കുറവും തടസ്സപ്പെട്ട മാർഗങ്ങളും ആശയവിനിമയത്തിനുള്ള തലച്ചോറിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇതാണ് ഓട്ടിസം ബാധിച്ച കുട്ടികളിലെ പ്രത്യേക പെരുമാറ്റത്തിനു കാരണം.

അവർ ഒരേ കാര്യം ആവർത്തിക്കുന്നത്, ചലിക്കാനുള്ള പ്രയാസം, മറ്റുള്ളവരുമായി ഇടപെടാൻ സാധിക്കാതെ വരുന്നത് തുടങ്ങിവയ്ക്കെല്ലാം കാരണം ഇതാണ്. ഗർഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണം എത്ര മാത്രം പ്രധാനമാണ് എന്നു മനസ്സിലാക്കുന്ന ഈ പഠനം സയന്റിഫിക് റിപ്പോർട്സ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Loading...

More News