പക്ഷിയെ സംരക്ഷിക്കാന്‍ നിര്‍മ്മാണ പദ്ധതി നിര്‍ത്തി ദുബായ് ഭരണാധികാരിയുടെ നടപടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:23 am

Menu

Published on April 24, 2017 at 10:36 am

പക്ഷിയെ സംരക്ഷിക്കാന്‍ നിര്‍മ്മാണ പദ്ധതി നിര്‍ത്തി ദുബായ് ഭരണാധികാരിയുടെ നടപടി

project-stopped-for-bird-rescue-dubai

ദുബായ്: മുട്ടയിട്ട് അടയിരിക്കാന്‍ ഒരുങ്ങുന്ന തള്ളപ്പക്ഷിയെ സംരക്ഷിക്കാന്‍ വന്‍കിട പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ദുബായ് ഭരണാധികാരിയുടെ നടപടി ശ്രദ്ധേയമാകുന്നു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമാണ് ഈ വ്യത്യസ്ത നടപടികൊണ്ട് ശ്രദ്ധേയനാകുന്നത്.

قصه “نفق” أشارككم بما عرفته في دبي بالأمس،، سيدي صاحب السمو الشيخ محمد بن راشد وسيدي صاحب السمو الشيخ محمد بن زايد “الله يحفظهم” وأثناء لقاءهم قبل أسبوع في دبي، وخلال تجوالهم في إحدى الغابات كانت المعدات تعمل على إنجاز نفق لممارسة الرياضة. وعندها لاحظوا وجود “حبارى” ترقد على بيضها في موقع الإنشاء. فأمروا بتحويل موقع العمل بالمشروع إلى الطرف الآخر من الموقع حتى يفقس بيضها. كم نحن محظوظين برعاية الخالق عز وجل في هذا الوطن الغالي ومن ثم حرص قيادته الاستثنائية

A post shared by سيف بن زايد (@sbzalnahyan) on

അബുദബി കിരീടാവകാശിയും യു.എ.ഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയേദ് അല്‍ നഹ്യാനും ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമും ചേര്‍ന്ന് കഴിഞ്ഞയാഴ്ച വനമേഖലയിലേക്കു നടത്തിയ യാത്രയ്ക്കിടെയാണ് പദ്ധതിയുടെ നിര്‍മ്മാണ മേഖലയില്‍ ഒരു പക്ഷി മുട്ടയിട്ടിരിക്കുന്നതു ശ്രദ്ധയില്‍ പെട്ടത്.

ഉടന്‍ തന്നെ പക്ഷിയേയും മുട്ടകളേയും സംരക്ഷിക്കാനായി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം മറ്റൊരു മേഖലയിലേക്കു മാറ്റാന്‍ ഇവര്‍ ഉത്തരവിടുകയായിരുന്നു. ഉപപ്രധാനമന്ത്രി ലഫ് ജനറല്‍ ഷെയ്റ് സയിഫ് ബിന്‍ സയേദ് അല്‍ നഹ്യാന്‍ ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം പുറത്തറിയുന്നത്.

ഇതിന്റെ വീഡിയോയും വൈറലാകുകയായിരുന്നു. അമ്പതിനായിരത്തിലേറെ പേരാണ് വിഡിയോ കണ്ടത്. മാത്രമല്ല ഇരുനേതാക്കളുടേയും നടപടിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Loading...

More News