protest against kashmir up rape case march

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 3:40 am

Menu

Published on April 13, 2018 at 10:38 am

ഉന്നാവോ- കത്വ ബലാത്സംഗം മനസാക്ഷി നീറി ഇന്ത്യ !! രാജ്യം പ്രതിഷേധകൊടുങ്കാറ്റിൽ..

protest-against-kashmir-up-rape-case-march

ന്യുദല്‍ഹി: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയായ ആസിഫയെന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം രാജ്യ തലസ്ഥാനത്തെ യുവജന മാർച്ചിനൊപ്പം ഇന്നലെ അർധരാത്രി കോൺഗ്രസിന്റെ നേതൃത്വത്തിലും ഇന്ത്യാ ഗേറ്റിലേക്ക് പ്രതിഷേധം ഉണ്ടായി .

കത്വ സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മാര്‍ച്ച്. കത്വ ബലാത്സംഗത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലര്‍ക്ക് സംരക്ഷിക്കാന്‍ കഴിയുക. നിഷ്‌കളങ്കയായ ഒരു കുട്ടിയോട് കാട്ടിയ ക്രൂരതയെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു.

മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂര പീഡനത്തിനിരയാക്കിത്. കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.

നാലു പൊലീസുകാരും ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ് സംഭവത്തില്‍ പ്രതികളെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. രസാനയിലെ വീട്ടില്‍ നിന്നും ജനുവരി 10 നാണ് ആസിഫ ബാനുവിനെ കാണാതാകുന്നത്. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം സമീപത്തെ കാട്ടില്‍ നിന്നും ആസിഫയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതിനിടെ യുപിയിലെ ഉന്നാവയില്‍ പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെംഗറിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. സിബിഐ ആണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലുള്‍പ്പെടെ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലാണു സിബിഐയുടെ നടപടി. ഇന്നു പുലർച്ചെ നാലരയ്ക്ക് ലക്നൗവിലെ വസതിയിൽനിന്നാണ് എംഎൽഎയെ കസ്റ്റഡിയിൽ എടുത്തത്.



വ്യാഴാഴ്ച വൈകുന്നേരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സംസ്ഥാന തലസ്ഥാനമായ ലക്നൗവിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഉന്നാവോയിലെ സെംഗർ, മാഖി പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൂന്നു കേസുകളാണ് സിബിഐ അന്വേഷിക്കുക.

Loading...

More News