തൊട്ടുപിന്നില്‍ സുഹൃത്ത് മുങ്ങിമരിക്കുന്നതറിയാതെ സെല്‍ഫിയെടുക്കുന്നതില്‍ മുഴുകി കൂട്ടുകാര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:11 am

Menu

Published on September 26, 2017 at 4:02 pm

തൊട്ടുപിന്നില്‍ സുഹൃത്ത് മുങ്ങിമരിക്കുന്നതറിയാതെ സെല്‍ഫിയെടുക്കുന്നതില്‍ മുഴുകി കൂട്ടുകാര്‍

pu-student-drowns-as-his-friends-click-selfies

ബംഗളൂരു: കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തെക്കന്‍ ബംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. ജയനഗര്‍ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥി ജി വിശ്വാസ്(17) ആണ് മരിച്ചത്.

നീന്തല്‍ കുളത്തില്‍ വെച്ച് കൂട്ടുകാര്‍ സെല്‍ഫിയെടുക്കുന്നതിനിടെ തൊട്ടുപിറകില്‍ വിശ്വാസ് മുങ്ങിത്താഴുകയായിരുന്നു. എന്നാല്‍ സെല്‍ഫിയെടുക്കുന്നതില്‍ മുഴുകിയ കൂട്ടുകാര്‍ വിശ്വാസ് മരണവെപ്രാളത്തിലാണെന്നറിയാതെ സെല്‍ഫി പകര്‍ത്തുന്നത് തുടര്‍ന്നു.

നീന്തല്‍ കഴിഞ്ഞ കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന കാര്യം സുഹൃത്തുക്കള്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് സെല്‍ഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് സെല്‍ഫിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ് മുങ്ങിത്താഴുന്നതായി കണ്ടത്. വിദ്യാര്‍ത്ഥി സംഘം വിവരമറിയിച്ചതിനെ തുടര്‍ന്ന് ആധ്യാപകരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി വിശ്വാസിന്റെ മൃതദേഹം കണ്ടെടുത്തു.

ജയനഗര്‍ നാഷണല്‍ കോളേജില്‍ നിന്നും എന്‍.സി.സി ട്രെക്കിങ് ക്യാമ്പിനെത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടയാളാണ് മുങ്ങിമരിച്ച ജി. വിശ്വാസ്. ശനിയാഴ്ച മുതല്‍ ഇവര്‍ റാവഗോന്ദ്ലുവില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് ക്യാമ്പില്‍ നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ കല്ല്യാണി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയത്.

സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ വിശ്വാസിന്റെ പിതാവ് ഗോവിന്ദയ്യ രംഗത്തെത്തി. കോളേജ് അധ്യാപകരുടേയും എന്‍സിസി ചുമതലയുള്ളവരുടേയും ഉത്തരവാദിത്തക്കുറവാണ് അപകടത്തിനിടയാക്കിയതെന്ന് പിതാവ് ആരോപിച്ചു. ക്യാമ്പിന് പുറത്ത് പോകുമ്പോള്‍ സംഘത്തെ നിയന്ത്രിക്കേണ്ടതും നിരീക്ഷിക്കേണ്ടതും അധ്യാപകരുടെ ചുമതലയല്ലേയെന്നും ഗോവിന്ദയ്യ ചോദിച്ചു.

Loading...

More News