നാദിര്‍ഷയെ കുരുക്കി സുനിയുടെ മൊഴി; ദിലീപ് പറഞ്ഞതുപ്രകാരം നാദിര്‍ഷ തനിക്ക് പണം നല്‍കി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:10 am

Menu

Published on September 12, 2017 at 11:54 am

നാദിര്‍ഷയെ കുരുക്കി സുനിയുടെ മൊഴി; ദിലീപ് പറഞ്ഞതുപ്രകാരം നാദിര്‍ഷ തനിക്ക് പണം നല്‍കി

pulsar-suni-says-nadirsha-gave-him-money

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കുന്നതിന് മുമ്പ് സംവിധായകനും നടനുമായ നാദിര്‍ഷയില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി വെളിപ്പെടുത്തി.

തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി പൊലീസിന് മൊഴി നല്‍കിയത്. ദിലീപ് പറഞ്ഞിട്ടാണ് പണം വാങ്ങിയതെന്നും സുനി പറഞ്ഞു.

നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്റെ മാനേജറില്‍ നിന്ന് പണം വാങ്ങിയതായാണ് പള്‍സര്‍ സുനിയുടെ മൊഴി നല്‍കിയിരിക്കുന്നത്. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം പള്‍സര്‍ സുനിക്ക് പണം നല്‍കിയെന്ന് പറയാന്‍ പൊലീസ് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ഇക്കാര്യം നാളെ കോടതിയില്‍ ഉന്നയിക്കുമെന്നും നാദര്‍ഷയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപ് തീരുമാനിച്ച സാഹചര്യത്തിലാണ് സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്. പണം വാങ്ങിയോ എന്ന കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ ദിലീപാണ്. ദിലീപ് നിര്‍ദ്ദേശപ്രകാരമാണ് പണം വാങ്ങിയതെന്ന് സുനി പറഞ്ഞെങ്കിലും നാദിര്‍ഷക്ക് ഇക്കാര്യത്തില്‍ അറിവുള്ളതായി സ്ഥിരീകരണമില്ല.

എന്നാല്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ച് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ ഇത് ഒഴിവാക്കാന്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

അതേസമയം രണ്ടുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നാളെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ദിലീപിന്റെ ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

എന്നാല്‍ ദിലീപ് ജയിലില്‍ അടക്കപ്പെട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിന് മുന്‍പായി കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനുളള നീക്കത്തിലാണ് പൊലീസ്. നേരത്തെ രണ്ടുതവണ ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Loading...

More News