ഫോട്ടോഷോപ്പ് പറ്റിച്ചു; എവറസ്റ്റ് കീഴടക്കിയെന്ന് വീമ്പിളക്കിയ പൊലീസ് ദമ്പതികളുടെ പണി പോയി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:12 am

Menu

Published on August 8, 2017 at 5:57 pm

ഫോട്ടോഷോപ്പ് പറ്റിച്ചു; എവറസ്റ്റ് കീഴടക്കിയെന്ന് വീമ്പിളക്കിയ പൊലീസ് ദമ്പതികളുടെ പണി പോയി

pune-police-couple-who-faked-mount-everest-feat-dismissed

പുണെ: സോഷ്യല്‍ മീഡിയയില്‍, എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യന്‍ ദമ്പതികളെന്ന അവകാശവാദം ഉന്നയിച്ച പൊലീസ് ദമ്പതികളുടെ പണി പോയി. ‘ഫോട്ടോഷോപ്പ്’ ഉപയോഗിച്ച് വ്യാജമായി തയ്യാറാക്കിയ എവറസ്റ്റിനു മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് പുണെയിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനും ഭാര്യ താരകേശ്വരിക്കും പുറത്തേക്കുള്ള വഴിയൊരുക്കിയത്.

അന്വേഷണ വിധേയമായി ഇരുവരെയും കഴിഞ്ഞ നവംബറില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് 2016 മേയ് 23നു കീഴടക്കിയെന്നായിരുന്നു ഇരുവരുടെയും അവകാശവാദം.

എവറസ്റ്റിന്റെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് നേപ്പാള്‍ ടൂറിസം മന്ത്രാലയത്തില്‍ നിന്നും ഇവര്‍ സര്‍ട്ടിഫിക്കറ്റും ഒപ്പിച്ചെടുത്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ദമ്പതികള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ ഇത് വ്യാജമാണെന്ന ആരോപണം ഉയര്‍ന്നതോടെ ഇവര്‍ക്കെതിരെ നേപ്പാള്‍ ടൂറിസം മന്ത്രാലയവും പൂനെ പൊലീസും അന്വേഷണം പ്രഖ്യാപിച്ചു. വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുക, ആളുകളെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ദമ്പതികള്‍ ചെയ്തതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തട്ടിപ്പുകാണിച്ച് മഹാരാഷ്ട്ര പോലീസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇവര്‍ ശ്രമിച്ചത്. അന്വേഷണത്തില്‍ ഇവരുടെ വാദം വ്യാജമാണെന്ന് വ്യക്തമായതിനാല്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നതായി അഡീഷണല്‍ പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

ഇവര്‍ എവറസ്റ്റ് കീഴടക്കിയെന്ന വാദത്തെ തള്ളി മറ്റ് പര്‍വ്വതാരോഹകര്‍ തന്നെയാണ് രംഗത്തെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ദമ്പതികളുടെ വാദം വ്യാജമാണെന്ന് തെളിഞ്ഞത്. എവറസ്റ്റ് കീഴടക്കിയതിനെ കുറിച്ച് ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഇതോടെ രാജ്യത്തിനകത്തേക്ക് പ്രവേശിക്കുന്നതില്‍ പത്ത് വര്‍ഷത്തേക്ക് നേപ്പാള്‍ സര്‍ക്കാര്‍ ഇവരെ വിലക്കുകയും ചെയ്തിരുന്നു.

Loading...

More News