പുഷ് അപ്പ് എടുക്കൂ ആയുസ് കൂട്ടൂ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2018 12:45 am

Menu

Published on November 7, 2017 at 6:08 pm

പുഷ് അപ്പ് എടുക്കൂ ആയുസ് കൂട്ടൂ

push-ups-may-add-years-your-life-health

മെല്‍ബണ്‍: ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണ്. ഇതിനായി ജിമ്മിലും മറ്റും വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ ഇന്ന് ധാരാളമുണ്ട്. ജിമ്മില്‍ പോകുമ്പോള്‍ നമ്മള്‍ സാധാരണ ചെയ്യുന്ന പുഷ് അപ്പിന് പ്രതീക്ഷിച്ചതിലേറെ ഗുണങ്ങളുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ദീര്‍ഘായുസിന് പേശികളുടെ കരുത്തുകൂട്ടുന്ന വ്യായാമമുറകള്‍ പരീക്ഷിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉപകരണങ്ങളൊന്നുമില്ലാതെ സ്വന്തം ശരീരം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന വ്യായാമമുറകള്‍ നേരത്തേയുള്ള മരണം ഗണ്യമായി കുറയ്ക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് എപ്പിഡമിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

അതായത് സ്ഥിരമായി പുഷ് അപ്പ് എടുക്കുന്നവര്‍ക്ക് ദീര്‍ഘായുസ് ഉണ്ടാകുമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. പേശികളുടെ കരുത്തുകൂട്ടുന്ന പുഷ് അപ്പ്, സിറ്റ് അപ്പ് വ്യായാമമുറകള്‍ ഓട്ടം, സൈക്കിള്‍ സവാരി തുടങ്ങിയവപോലെ ആരോഗ്യ സംരക്ഷണത്തില്‍ ഫലപ്രദമാണെന്ന് സിഡ്നി സര്‍വകലാശാലാ ഗവേഷകര്‍ 80,396 പേരില്‍ നടത്തിയ പഠനം തെളിയിക്കുന്നു.

പേശികളെ ബലപ്പെടുത്തുന്ന വ്യായാമംചെയ്തവരില്‍ നേരത്തേയുള്ള മരണനിരക്ക് 23 ശതമാനം കുറഞ്ഞു. അര്‍ബുദമരണനിരക്കില്‍ 31 ശതമാനം കുറവുമുണ്ടായി. ഹൃദ്രോഗനിരക്കും കാര്യമായി കുറഞ്ഞു. ജിമ്മുകളില്‍ സമയവും പണവും ചെലവഴിക്കാതെ വീടുകളില്‍ത്തന്നെയുള്ള വ്യായാമത്തിലൂടെ ആരോഗ്യവും ആയുസ്സും കൂട്ടാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Loading...

More News