വെള്ളത്തില്‍ വിരല്‍ മുക്കിയാല്‍ നിങ്ങളുടെ രോഗ ലക്ഷണങ്ങള്‍ അറിയാം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:11 am

Menu

Published on September 25, 2017 at 12:59 pm

വെള്ളത്തില്‍ വിരല്‍ മുക്കിയാല്‍ നിങ്ങളുടെ രോഗ ലക്ഷണങ്ങള്‍ അറിയാം

put-your-fingertips-into-cold-water-for-30-seconds-know-your-health

നമ്മുടെ പല ആരോഗ്യ പ്രശ്‌നങ്ങളും വളരെ വൈകിയാണ് നമ്മള്‍ അറിയാറ്. ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ പലപ്പോഴും നാം മെഡിക്കല്‍ ടെസ്റ്റുകളെ ആശ്രയിക്കുന്നു. അതും എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ മാത്രവും. ഇക്കാരണത്താലാണ് ഇത്തരം പ്രശ്‌നങ്ങള്‍ അറിയാന്‍ നമ്മള്‍ വൈകാന്‍ കാരണം.

എന്നാല്‍ ഇനി മെഡിക്കല്‍ ടെസ്റ്റുകളെ ആശ്രയിക്കുന്നതിനു പകരം നമുക്ക് തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്താമെന്നായാലോ? അതും നമുക്ക് സ്വയം വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.

തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിപ്പിടിച്ചാണ് ആരോഗ്യം വിലയിരുത്താവുന്ന ഈ ടെസ്റ്റു ചെയ്യുന്നത്. നല്ല തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒരു ഗ്ലാസിലോ കപ്പിലോ എടുക്കുക. വിരലിന്റെ അറ്റങ്ങള്‍ ഇതില്‍ 30 സെക്കന്റു നേരം മുക്കിപ്പിടിക്കുക. ഇതിനു ശേഷം പുറത്തെടുക്കാം.

വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി അല്‍പസമയം വയ്ക്കുമ്പോള്‍ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍ നീല നിറമോ വെള്ളനിറമോ ആണെങ്കില്‍ ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നര്‍ത്ഥം.

ശരീരത്തില്‍ സര്‍കുലേഷന്‍, അതായത് രക്തപ്രവാഹത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ഇത് കാണിയ്ക്കുന്നത്. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ ചെവി, കൈവിരലുകള്‍, മൂക്ക് തുടങ്ങിയ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയും. ഈ ഭാഗത്തേക്ക് രക്തം പ്രവഹിക്കാതാകുമ്പോള്‍ ഈ ഭാഗം കട്ടിയാകും, രക്തക്കുറവു കാരണം വെള്ള, നീല നിറത്തിനു കാരണമാകും.

രക്തപ്രവാഹം വേണ്ട രിതീയില്‍ ശരീരത്തില്‍ നടക്കാത്തത് ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും. തലച്ചോറുള്‍പ്പെടെയുള്ള ശരീരത്തിന്റെ പ്രധാന അവയവങ്ങളേയും സര്‍കുലേഷന്‍ പ്രശ്നങ്ങള്‍ ബാധിക്കും.

Loading...

More News