സുരേഷ് ഗോപിയ്ക്കെതിരെ എഫ്‌ഐആര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:38 pm

Menu

Published on December 5, 2017 at 2:28 pm

സുരേഷ് ഗോപിയ്ക്കെതിരെ എഫ്‌ഐആര്‍

puthuchery-fir-against-suresh-gopi

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സിനിമാ താരവും എം.പിയും കൂടിയായ സുരേഷ് ഗോപിക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കാര്യം എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2010ല്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനത്തിന് നല്‍കിയത് 2014ലെ വാടകചീട്ടാണെന്നും, ഒപ്പം യഥാര്‍ത്ഥ മുദ്രപത്രം ആവശ്യപ്പെട്ടിട്ടു കൂടെ ഹാജരാക്കിയില്ല എന്ന കാര്യവും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഈ കേസില്‍ വിശദമായ അന്വേഷണം തന്നെ വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് നടത്തിയതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

Loading...

More News