ഖത്തറിലേക്കൊരു വിസയില്ലാ യാത്ര; അറിഞ്ഞിരിക്കേണ്ടവ,

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:37 am

Menu

Published on August 22, 2017 at 11:37 am

ഖത്തറിലേക്കൊരു വിസയില്ലാ യാത്ര; അറിഞ്ഞിരിക്കേണ്ടവ

qatar-new-without-visa-visit-permit-and-tourist-places

വിസയില്ലാതെ സന്ദർശിക്കാവുന്ന ആദ്യ ഗൾഫ് രാജ്യമായി ഖത്തർ മാറിയപ്പോൾ സന്ദർശകർ വലിയ തോതിൽ ഖത്തറിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഈയൊരു വേളയിൽ നിങ്ങൾ ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ ഒരു ഖത്തർ സന്ദർശനം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എന്തൊക്കെ അറിഞ്ഞിരിക്കണം.. എന്തൊക്കെ വേണം..

80 രാജ്യങ്ങൾക്കാണ് ഖത്തറിൽ വിസയില്ലാതെ പ്രവേശിക്കാൻ അനുമതിയുള്ളത്. ഇന്ത്യയും അതിൽ ഉൾപ്പെടുന്നു. സ്വന്തമായി ഒരു പാസ്സ്പോർട്ട് (ചുരുങ്ങിയത് 6 മാസമെങ്കിലും കാലാവധി ഉള്ളത്), കത്തറിലേക്കുള്ള വിമാന ടിക്കറ്റിനോടൊപ്പം റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയാണ് ഈ യാന്ത്രക്ക് വേണ്ട രണ്ടേ രണ്ടു വസ്തുക്കൾ.

വിസ വേണ്ട എങ്കിലും എവിടേക്കു വരുന്നു എന്തിനു വരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അധികൃതർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കണം. അതായത് ജോലി അന്വേഷണം, കുടുംബ സന്ദർശനം, വിനോദയാത്ര അങ്ങനെ എന്തെങ്കിലും ഒരു കാരണത്തിൽ അധിഷ്ഠിതമാകണം യാത്ര. ഒപ്പം താമസം എവിടെ എന്നും വ്യക്തമാക്കേണ്ടി വരും.

33 രാജ്യക്കാര്‍ക്ക് 180 ദിവസം കാലാവധിയില്‍ 90 ദിവസം വരെ തങ്ങാവുന്നതും ഇന്ത്യയടക്കം 47 രാജ്യക്കാര്‍ക്ക് 30 ദിവസം തങ്ങാവുന്നതും 30 ദിവസം കൂടി നീട്ടാവുന്നതുമായ വിപുലമായ പദ്ധതികളാണ് ഖത്തർ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ ടൂറിസം അഥോറിറ്റിയും ചേര്‍ന്നാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. പലരും കുടുംബത്തെ നാട്ടിൽ നിന്നും കുറച്ചു ദിവസത്തേക്ക് ഒപ്പം താമസിപ്പിക്കാനായി കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ. ഇതുവരെ നില നിന്നിരുന്ന വിസിറ്റിംഗ് വിസയുടെ ചിലവ് ഇനി ഉണ്ടാവില്ല എന്നത് എത്ര വേണമെങ്കിലും കുടുംബക്കാരെയും ബന്ധുക്കളെയും അവിടേക്കു കൊണ്ടുവരാൻ കാര്യങ്ങൾ എളുപ്പമാക്കുന്നു. ടിക്കറ്റ് ചാർജ് മാത്രം നോക്കിയാൽ മതി.

അതേ സമയം നിയമം വ്യക്തമായി അറിയാത്തത് കാരണം ചിലർക്കെങ്കിലും നാട്ടിലെ എയർപോർട്ടുകളിൽ ചെറിയ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുമുണ്ട്. എന്നാൽ കാര്യങ്ങൾ വ്യക്തമായ ശേഷം ഇവരെ വിടുന്നുണ്ട്.

ഖത്തറിൽ എത്തിയാൽ നിങ്ങൾക്ക് സന്ദർശിക്കാവുന്ന പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ:

ഇസ്‌ലാമിക് ആർട്ട് മ്യുസിയം
ആസ്പയർ പാർക്ക്
അൽ ശഹാനിയ ഒട്ടക മത്സര ട്രാക്
അൽ തഹ്‌കിര ബീച്ച്
ദോഹ സിറ്റി
അക്വാ പാർക്
ബർസാൻ ടവർസ്
ദോഹ ഫിലിം സിറ്റി
ദോഹ മൃഗശാല
ഷെയ്ഖ് ഫൈസൽ ഇബ്നു ഖാസിം മ്യുസിയം
സിമാഇസ്മ ഫാമിലി ബീച്ച്
സ്റ്റേറ്റ് ഗ്രാൻഡ് പള്ളി

Loading...

More News