ദേരാ നേതാവിനെതിരെയുള്ള മാനഭംഗകേസിൽ വിധി ഇന്ന്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:11 am

Menu

Published on August 25, 2017 at 8:49 am

ദേരാ നേതാവിനെതിരെയുള്ള മാനഭംഗക്കേസിൽ വിധി ഇന്ന്

rahim-singh-rape-case-judgment-today

ന്യൂഡൽഹി: ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിങ്ങിനെതിരെയുള്ള മാനഭംഗ കേസിൽ കോടതി ഇന്ന് വിധി പറയും. വിധി വന്നാലുണ്ടായേക്കാവുന്ന അനുയായികളുടെ സമീപനം എന്തായിരിക്കുമെന്നുള്ള ആശങ്ക നിലനിൽക്കുന്നതിനാൽ പഞ്ചാബ്, ഹരിയാന സംസ്ഥാങ്ങളിൽ അതീവ ജാഗ്രത പുലർത്തിയിരിക്കുകയാണ് അധികാരികൾ.

15000നു അടുത്ത് വരുന്ന അർദ്ധസൈനികരെയാണ് ഈ നാട് സംസ്ഥാനങ്ങളിലുമായി നിയോഗിച്ചിട്ടുള്ളത്. മൊബൈൽ,ഇന്റർനെറ്റ് എന്നിവയുടെ ബന്ധം വിച്ഛേദിച്ചിരിക്കുന്നു. ഒപ്പം സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കി. മുൻകരുതലിനായി രണ്ടു സംസ്ഥാനങ്ങളിലെയും 29 ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കി. ചണ്ഡിഗഡിനു സമീപത്തുള്ള പഞ്ച്കുലയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മൂന്ന് ദിവ്യവാസത്തെ അവധി കൊടുത്തിട്ടുമുണ്ട്.

ഹരിയാനയിലെ തന്റെ ആശ്രമത്തിൽ വെച്ച് വനിതാ അനുയായിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതാണ് ഇയാൾക്കെതിരെയുള്ള കേസ്. ഈ കേസുമായി ബന്ധപ്പെട്ട വിധിയാണ് ഇന്ന് വരുന്നത്. പഞ്ച്കുല പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. ചണ്ഡിഗഡ് സെക്ടർ 23ലെ പ്രാർഥനാകേന്ദ്രത്തിൽ ഇതുവരെ ഇയാളുടെ ഒരു ലക്ഷത്തിൽ മേലെ വരുന്ന അനുയായികളാണ് എത്തിചേർന്നിരിക്കുന്നത്.

സെക്ടർ 16ലെ ക്രിക്കറ്റ് സ്റ്റേഡിയം, സെക്ടർ മൂന്നിലെ ചൗധരി താവു ദേവിലാൽ സ്റ്റേഡിയം കോംപ്ലക്സ്, ദൽബിർ സിങ് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം പൊട്ടിപ്പുറപ്പെട്ടാൽ ഇത് ഉപകാരപ്പെടും എന്ന മുന്കരുതലിലാണ് ഇങ്ങനെ ഒരു ഒരുക്കിയത്. വിധി ഇയാൾക്ക് എതിരായി വരികയാണെങ്കിൽ അക്രമം പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

5000നു മേലെ പൊലീസുകാരെ പഞ്ച്കുലയിലും മറ്റുമായി നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മാനഭംഗത്തെ സംബന്ധിച്ചു ഒരു ഊമക്കത്ത് ലഭിക്കുകയായിരുന്നു. അത് സംബന്ധിച്ചായിരുന്നു അന്വേഷണവും കേസും ഇപ്പോൾ ഈ കോടതി വിധി വരെയും എത്തി നിൽക്കുന്നത്. ഇതേ തുടർന്ന് 2002ൽ റാം റഹിം സിങ്ങിനെതിരെ കേസെടുക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട വിധി ഇന്ന് വരാനിരിക്കെ അക്രമങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ഗതാഗതം നിർത്തിവെപ്പിച്ചതും ഇന്റർനെറ്റും ഫോണും താത്കാലികമായി വിച്ഛേദിച്ചതും ട്രെയിനുകൾ റദ്ദാക്കിയതും പൊതുജനത്തിന് നല്ല രീതിയിൽ ദോഷം ചെയ്തിട്ടുണ്ട്. താത്കാലികമാണെങ്കിലും ഈ ബുദ്ധിമുട്ട് സഹിക്കേണ്ട അവസ്ഥയിലാണ് പലരും.

Loading...

More News