കാറിൽ നിന്നിറങ്ങിയ രാഹുൽ ഓടിക്കയറിയത് സ്ത്രീകളുടെ ശൗചാലയത്തില്‍...!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 2:35 pm

Menu

Published on October 12, 2017 at 1:08 pm

കാറിൽ നിന്നിറങ്ങിയ രാഹുൽ ഓടിക്കയറിയത് സ്ത്രീകളുടെ ശൗചാലയത്തില്‍…!

rahul-gandhi-accidentally-enters-ladies-toilet

അഹമ്മദാബാദിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയതാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയില്‍ നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. യാത്രയ്ക്കിടയിൽകണ്ണില്‍പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് രാഹുല്‍ഗാന്ധി പോവുകയായിരുന്നു. സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തിയില്‍ എഴുതിവെച്ചിരുന്നുവെങ്കിലും ഇത് വായിക്കാന്‍ രാഹുലിന് അറിയില്ലായിരുന്നു.എന്നാൽ അബദ്ധം മനസിലാക്കിയ ഉടൻ തന്നെ അദ്ദേഹം തിരിച്ചിറങ്ങി.

പ്രസംഗത്തിലൂടെ ആളുകളെ ചിരിപ്പിച്ച രാഹുല്‍ ഗന്ധി തന്റെ സ്വന്തം അക്കിടികൊണ്ട് പ്രവര്‍ത്തകരെ ശരിക്കും ചിരിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.ഗുജറാത്തി വായിക്കാന്‍ അറിയാത്തതാണ് രാഹുൽ ശൗചാലയം മാറിക്കയറാൻ കാരണമായതെന്ന് പ്രവർത്തകർ പറയുന്നു. ശൗചാലയത്തെ കുറിച്ച് രാഹുൽ എന്തെങ്കിലും പറയുമെന്ന് ഉദ്ദേശിച്ച് പുറത്ത് കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം അനുഭവം വിശദീകരിച്ച് കൊടുക്കേണ്ടിയും വന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എന്തായാലും ഈ സംഭവം വളരെ രസകരമായ രീതിയിൽ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കയാണ്.

Loading...

More News