നാളെ മുതൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യത rain alert in kerala

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 1, 2020 1:54 am

Menu

Published on September 23, 2019 at 10:14 am

നാളെ മുതൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യത

rain-alert-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകൾക്കു മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച നാലു ജില്ലകൾക്കും ബുധനാഴ്ച എട്ടു ജില്ലകൾക്കും വ്യാഴാഴ്ച ഒമ്പതു ജില്ലകൾക്കുമാണ് മുന്നറിയിപ്പുള്ളത്. ആന്ധ്രാ തീരത്തിനടുത്ത് കടലിൽ രൂപപ്പെട്ടിരിക്കുന്ന അന്തരീക്ഷച്ചുഴിയാണ് മഴയ്ക്കു കാരണമാവുക.

അതേസമയം, ഗുജറാത്തിനു സമീപം രൂപംകൊണ്ടിരിക്കുന്ന ന്യൂനമർദം കൊടുങ്കാറ്റായി മാറുമെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ ഒമാൻ തീരത്തേക്കു നീങ്ങും. ഇതു കേരളത്തെ സ്വാധീനിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിനു പോകാൻ തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.

Loading...

More News