രോഗിയായ അമ്മയെ ടെറസില്‍നിന്ന് തള്ളിയിട്ടുകൊന്ന അസി. പ്രഫസര്‍ അറസ്റ്റില്‍; അമ്മ ബാധ്യതയായെന്ന് മകന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 1:44 pm

Menu

Published on January 6, 2018 at 1:44 pm

രോഗിയായ അമ്മയെ ടെറസില്‍നിന്ന് തള്ളിയിട്ടുകൊന്ന അസി. പ്രൊഫസര്‍ അറസ്റ്റില്‍; അമ്മ ബാധ്യതയായെന്ന് മകന്‍

rajkot-professor-throws-ailing-mother-off-terrace-was-fed-up-of-her-illness

രാജ്‌കോട്ട്: രോഗിയായ അമ്മയെ വീടിന്റെ ടെറസില്‍നിന്നു തള്ളിയിട്ടുകൊന്ന കോളജ് അധ്യാപകന്‍ അറസ്റ്റില്‍. രാജ്കോട്ടിലെ ഫാര്‍മസി കോളേജില്‍ അസി. പ്രൊഫസറായ സന്ദീപ് നത്‌വാനിയെയാണ് പൊലീസ് പിടികൂടിയത്.

കൊല നടത്തി മൂന്നു മാസത്തിനുശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. അമ്മയെ ടെറസില്‍നിന്ന് തള്ളിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് മുപ്പത്തിയാറുകാരനായ സന്ദീപിനെ കുടുക്കിയത്.

കഴിഞ്ഞ സെപ്തംബര്‍ 29 നാണ് അറുപത്തിനാലുകാരിയായ ജയശ്രീ ബെന്‍ എന്ന വീട്ടമ്മ രാജ്‌കോട്ടിലെ വീടിന്റെ ടെറസില്‍ നിന്ന് വീണു മരിച്ചത്. ടെറസില്‍ നില്‍ക്കുമ്പോള്‍ അമ്മ തലകറങ്ങി താഴേക്കു വീണെന്നാണു സന്ദീപ് ആദ്യം പൊലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍, ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കെട്ടിട സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വീട്ടമ്മയെ മകന്‍ തള്ളിയിട്ടതാണെന്ന് വ്യക്തമായത്.

ചോദ്യം ചെയ്യലിനിടെ ആദ്യം കുറ്റം നിഷേധിച്ച മകന്‍ പിന്നീട് പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. കുറേകാലമായി രോഗിയായിരുന്ന അമ്മ ബാധ്യതയായി തോന്നിയതിനാലാണ് ഇയാള്‍ കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. വീടിനു പുറത്തു സ്ഥാപിച്ച സിസിടിവിയില്‍ സന്ദിപ് അമ്മയെ ടെറസിലേക്ക് വലിച്ചുകൊണ്ടുവരുന്ന ദൃശ്യം പതിഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.

പലവിധ അസുഖങ്ങളുണ്ടായിരുന്ന അമ്മയുടെ സംരക്ഷണം ബാധ്യതയായെന്നും ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി തള്ളിയിട്ടതാണെന്നും ഇയാള്‍ പൊലീസിനോടു സമ്മതിച്ചു.

പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സന്ദീപിനെ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രി വിട്ടതിനുശേഷമെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തൂവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

Loading...

More News