മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കണ്ട: രാജ്മോഹന്‍ ഉണ്ണിത്താന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:13 am

Menu

Published on October 6, 2017 at 3:18 pm

മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കണ്ട: രാജ്മോഹന്‍ ഉണ്ണിത്താന്‍

rajmohan-unnithan-comes-in-support-of-mammootty

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ദിലീപിനെ
പുറത്താക്കാന്‍ മമ്മൂട്ടിയെടുത്ത നിലപാട് ശരിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍.

ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ മമ്മൂട്ടിയ്ക്കെതിരെ കഴിഞ്ഞ ദിവസം നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ മമ്മൂട്ടിക്ക് പിന്തുണയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരിക്കുന്നത്.

ധാര്‍മ്മികതയുടെ പേരിലെടുത്ത തീരുമാനമായിരുന്നു അതെന്നും എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയ്ക്കെതിരെ കരുനീക്കം ആരംഭിച്ചിരിക്കുകയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ മമ്മൂട്ടി തീരുമാനിച്ചത് പൃഥ്വിരാജിനെ പ്രീണിപ്പെടുത്താനായിരുന്നു എന്നായിരുന്നു ഗണേ് കുമാറിന്റെ പ്രസ്താവന.

അമ്മയിലെ ഒരംഗത്തെ പീഡിപ്പിച്ച ഒരാളെന്ന് വിശ്വസിക്കുന്നയാളെ അവസാന ശ്വാസം വരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അയാളെ അറസ്റ്റ് ചെയ്തതോടെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അപ്പോഴാണ് എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ക്കാനും പുറത്താക്കല്‍ തീരുമാനമെടുക്കാനും മമ്മൂട്ടി നിര്‍ബന്ധിതനായതെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അതുപോലൊരു സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ക്ക് മനസിലാകും. അത് അമ്മയെന്നല്ല ഏത് സംഘടനയായാലും, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.

ഒരു സംഘടനയുടെ അകത്തുള്ളയാള്‍ കുറ്റം ചെയ്താല്‍ സംഘടനയുടെ തലപ്പത്തുള്ളയാളെന്ന നിലയ്ക്ക് അയാള്‍ക്ക് ചില സാമൂഹിക പ്രതിബദ്ധതയില്ലേയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിക്കുന്നു. അത് മാത്രമാണ് മമ്മൂട്ടി ചെയ്തിട്ടുള്ളുവെന്നും അതിന് മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ടെന്നും മമ്മൂട്ടിയെ ആരും തെറ്റ് പറയേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതോടെയാണ് താരസംഘടനയായ അമ്മയിലെ അസ്വാരസ്യങ്ങള്‍ തല പൊക്കിത്തുടങ്ങിയത്. അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന മമ്മൂട്ടിയുടെ പ്രസ്താവന ശരിയല്ലെന്നായിരുന്നു സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന.

മമ്മൂട്ടി പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താനാവും അങ്ങനെ പറഞ്ഞതെന്നും ഗണേഷ് പറഞ്ഞിരുന്നു.

Loading...

More News