ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചു കൊടുത്തത് വനിതാ ഗുണ്ടകൾ...!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:13 pm

Menu

Published on September 13, 2017 at 1:08 pm

ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചു കൊടുത്തത് വനിതാ ഗുണ്ടകൾ…!

ram-rahims-henchwomen-who-forced-girls-to-satisfy-his-sexual-needs

ചണ്ഡീഗഡ് ; ബലാത്സംഗ കേസില്‍ 20 വർഷം ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് വനിതാ ഗുണ്ടകളായിരുന്നെന്ന് റിപ്പോർട്ട് . പെണ്ണ് മാത്രമായിരുന്നു ഇയാളുടെ ലഹരി. ഗുര്‍മീതിൻറെ സാമ്രാജ്യത്തില്‍ രാഷ്ട്രീയക്കാര്‍ നിരന്തരം സന്ദര്‍ശകരായിരുന്നുവെന്നും ഇവരെ പെണ്ണും പണവും മദ്യവും നല്‍കി ഗുര്‍മീത് സന്തോഷിപ്പിക്കാറുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുര്‍മീതിന്റെ വനിതാ ഗുണ്ടാ സംഘം സന്യാസിനികളായാണ് അറിയപ്പെടുന്നത്.അതിനാൽ ആർക്കും സംശയവും തോന്നിയിരുന്നില്ല. ഇവരില്‍ ചിലരെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഗുര്‍മീത് അറസ്റ്റിലായതിന് പിന്നാലെ ഇവരിൽ കുറച്ച് പേർ രക്ഷപ്പെട്ടെന്നും ചിലര്‍ ഇപ്പോഴും ആശ്രമത്തിനുള്ളിലുണ്ടെന്നുമുള്ള സൂചനയാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഈ വനിതാസംഘത്തിൻറെ പ്രധാന ജോലി എല്ലാ രാത്രികളിലും മാറി മാറി പെൺകുട്ടികളെ എത്തിച്ച് കൊടുക്കുക എന്നതായിരുന്നു. ആശ്രമത്തിൽ വരുന്ന സുന്ദരികളായ പെൺകുട്ടികളിലായിരുന്നു എപ്പോഴും ഗുർമീതിൻറെ കണ്ണ്. പീഡനത്തിനിരയാക്കപ്പെട്ട കുട്ടികൾ സംഭവം പുറത്തറിയിക്കാതെ നോക്കാനുള്ള ചുമതല ഈ വനിതാ ഗുണ്ടാ സംഘത്തിൻറെതായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊടിയ മർദ്ദനം ഏൽക്കേണ്ടതായി വരുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. സുന്ദരികളായ പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് ഗുര്‍മീതിന്റെ അടുത്ത് എത്തിക്കുകയും മറ്റുള്ളവരെ ആശ്രമത്തിലെ മറ്റ് ജോലികള്‍ എല്‍പ്പിക്കുകയുമാണ് ചെയ്തിരുന്നത്. ഗുർമീതിന് അമിത ലൈംഗീകാസക്തിയാണെന്നും ഇതിന് ചികിത്സ വേണ്ടിവരുമെന്നും ജയിലിൽ വെച്ച് ഇയാളെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

Loading...

More News