ചാക്കോച്ചനെ തട്ടാന്‍ പദ്ധതിയിട്ട പിഷാരടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2018 11:49 pm

Menu

Published on May 18, 2017 at 11:31 am

ചാക്കോച്ചനെ തട്ടാന്‍ പദ്ധതിയിട്ട പിഷാരടി

ramesh-pisharody-plan-to-kill-kunchacko-boban

മിനിസ്‌ക്രീനിലും മറ്റും കൗണ്ടറുകളുടെ അടിക്കുന്നതില്‍ ആശാനാണ് രമേഷ് പിഷാരടി. ഇതിനാല്‍ തന്നെ നിരവധി ആരാധകരുമുണ്ട് അദ്ദേഹത്തിന്. എന്നാല്‍ അസൂയമൂത്ത് ഒരാളെ തട്ടാന്‍ പിഷാരടി ആലോച്ചിരുന്നുവെന്ന് കേട്ടാല്‍ വിശ്വസിക്കുമോ?

ശരിക്കും ഒരാളെ തട്ടണമെന്ന് മനസ്സില്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു തനിക്കെന്ന് പിഷാരടി തന്നെയാണ് തുറന്നു പറഞ്ഞിരിക്കുന്നത്. അതും കുഞ്ചാക്കോ ബോബനെ. 1997 ലായിരുന്നു അത്. അതായത് ഫാസിലിന്റെ അനിയത്തിപ്രാവില്‍ അരങ്ങേറ്റം കുറിച്ച് കുഞ്ചോക്കോ ഒരു സെന്‍സേഷനായി മാറിയ വര്‍ഷം.

അന്ന് ആരെങ്കിലും കൈയിലൊരു തോക്ക് വച്ചുതന്നിട്ട് ആരെയെങ്കിലും വെടിവേച്ചോളാന്‍ പറഞ്ഞാല്‍ താന്‍ ആദ്യം ചെന്ന് വെടിവെക്കുക കുഞ്ചാക്കോ ബോബനെയായിരിക്കുമെന്നായിരുന്നു പിഷാരടി പറഞ്ഞത്. എന്നാല്‍ എന്തിനായിരുന്നിരിക്കണം പിഷാരടിക്ക് ചാക്കോച്ചനോട് ഇത്ര കലിപ്പ്.

അതിന്റെ കാരണവും പിഷാരടി തന്നെ പറയുന്നു. അന്ന് എന്തൊരു ഉപദ്രവമായിരുന്നു കുഞ്ചാക്കോ ബോബനെ കൊണ്ട് എന്നറിയുമോ? പത്താം ക്ലാസ് കഴിഞ്ഞാല്‍ കുട്ടികള്‍ ഓട്ടോഗ്രാഫ് കൊണ്ടുവരുമല്ലോ. പെണ്‍കുട്ടികളുടെ ഓട്ടോഗ്രാഫിന്റെ അതിന്റെ അപ്പുറവും ഇപ്പുറവും കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ്. ഞാനൊന്നും അതില്‍ എഴുതിയില്ല. അസൂയ കൊണ്ട് സഹിക്കാന്‍ പറ്റില്ലായിരുന്നു. ഭയങ്കര ശല്ല്യമായിരുന്നു കുഞ്ചാക്കോ ബോബനെ കൊണ്ട് അന്നൊക്കെ.

പിന്നീട് ഇക്കാര്യം താന്‍ കുഞ്ചാക്കോ ബോബനോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും പിഷാരടി പറഞ്ഞു. മാത്തുക്കുട്ടിയുടെ ടോക്ക് ടൈം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിഷാരടി.

 

Loading...

More News