''നീ വേണ്ട നീ ഉഴപ്പന്‍ ആണ്'' എന്ന് രഞ്ജിത്ത് ശങ്കർ; ഉഴപ്പന്‍മാര്‍ക്കും ജീവിക്കേണ്ടേ എന്ന് അരുൺ ഗോപി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:45 pm

Menu

Published on March 14, 2018 at 3:22 pm

”നീ വേണ്ട നീ ഉഴപ്പന്‍ ആണ്” എന്ന് രഞ്ജിത്ത് ശങ്കർ; ഉഴപ്പന്‍മാര്‍ക്കും ജീവിക്കേണ്ടേ എന്ന് അരുൺ ഗോപി

ranjith-shankar-and-murali-gopi-post-and-funny-replay

രാമലീല എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സംവിധായകന്‍ അരുണ്‍ഗോപിയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലെ ചര്‍ച്ച വിഷയം. ഒപ്പം പാസഞ്ചര്‍ മുതല്‍ പുണ്യാളന്‍ വരെ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ രഞ്ജിത്ത് ശങ്കറും .

തന്റെ സിനിമയില്‍ അസിസ്റ്റന്റ് ആകാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് രഞ്ജിത്ത് ശങ്കര്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് എല്ലാത്തിനും തുടക്കമിടുന്നത്.

‘നിങ്ങളില്‍ എന്റെ സംവിധാന സഹായി ആകാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ ചെയ്ത ഒരു ഹ്രസ്വ ചിത്രത്തിന്റെ ലിങ്ക് എനിക്ക് സന്ദേശമായി അയക്കുക’- എന്ന് കുറിച്ചു.

സംവിധായകന്‍ അരുണ്‍ ഗോപി രഞ്ജിത്തിന്റെ പോസ്റ്റിന് താഴെ തന്റെ ചിത്രമായ രാമലീലയുടെ പാട്ടിന്റെ ലിങ്ക് പോസ്റ്റ് ചെയ്ത് തന്നെ അസിസ്റ്റന്റ് ആക്കാമോ എന്ന് ചോദിച്ചു. തുടര്‍ന്ന് രഞ്ജിത്തിന്റെ പ്രതികരണമാണ് രസകരം. ‘നീ വേണ്ട നീ ഉഴപ്പന്‍ ആണ്’ എന്ന് രഞ്ജിത്ത് മറുപടി നല്‍കിയപ്പോള്‍ അങ്ങനെ പറയരുത് ഉഴപ്പന്‍മാര്‍ക്കും ജീവിക്കേണ്ടേ എന്ന് ചോദിച്ചിരിക്കുകയാണ് അരുണ്‍ ഗോപി . തുടര്‍ന്ന് മറ്റൊരു കമന്റുമായി സാക്ഷാല്‍ കലക്ടര്‍ ബ്രോയു പ്രശാന്ത് നായരും എത്തി.

Loading...

More News