ഏഴു വയസുകാരിയെ പീഡിപ്പിച്ച പൂജാരി രക്തസ്രാവം തടയാന്‍ പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി; വിവരം മൂടിവെച്ച് ബന്ധുക്കള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2018 6:47 am

Menu

Published on February 18, 2017 at 4:06 pm

ഏഴു വയസുകാരിയെ പീഡിപ്പിച്ച പൂജാരി രക്തസ്രാവം തടയാന്‍ പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി; വിവരം മൂടിവെച്ച് ബന്ധുക്കള്‍

rape-case-7-year-old-thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിനടുത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാന്‍ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി. മൂന്നുമാസമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ ഒടുവില്‍ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തു വന്നത്.

തുടര്‍ന്ന് സമുദായത്തിന് മാനക്കേടാകുമെന്ന് ഭയന്ന് കുടുംബം വിവരം മൂടിവെക്കുകയായിരുന്നു. ബ്രാഹ്മണസമുദായത്തില്‍ പെട്ട കുട്ടിയാണ് പീഡനത്തിന് ഇരയായത്. സമുദായത്തിന് മാനക്കേടാകുമെന്ന ഭയത്തില്‍ സംഭവം കുട്ടിയുടെ വീട്ടുകാര്‍ സംഭവം പുറത്തറിയിക്കാതിരിക്കുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകയായ അശ്വതി ജ്വാലയുടെ ഇടപെടലോടെയാണ് സംഭവം പുറത്തറിയുന്നത്. അശ്വതി, പീഡനത്തിനിരയായ കുട്ടിയുടെ അമ്മയെ സന്ദര്‍ശിക്കുകയും പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കുകയുമായിരുന്നു. വീടിനടുത്ത് താമസിക്കുന്ന മുപ്പതുകാരനായ പൂജാരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഫോര്‍ട്ട് സി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന. അതേസമയം, കേസില്‍നിന്നു പിന്‍മാറാന്‍ പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കു ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.

Loading...

More News