സരിതയെ ലൈംഗികമായി ഉപയോഗിച്ചതും അഴിമതിയായി കണക്കാക്കാമെന്ന് കമ്മീഷന്‍; ബലാത്സംഗത്തിനും കേസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:08 am

Menu

Published on October 11, 2017 at 3:18 pm

സരിതയെ ലൈംഗികമായി ഉപയോഗിച്ചതും അഴിമതിയായി കണക്കാക്കാമെന്ന് കമ്മീഷന്‍; ബലാത്സംഗത്തിനും കേസ്

rape-case-against-names-mentioned-in-saritha-nairs-letter

തിരുവനന്തപുരം: സോളാര്‍ കേസ് നായിക സരിത എസ്. നായരെ ലൈംഗികമായി ഉപയോഗിച്ചതും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കേസ് അന്വേഷണം നടത്താന്‍ സോളാര്‍ കമ്മീഷന്റെ ശുപാര്‍ശ. ഇക്കാര്യം മുന്‍നിര്‍ത്തി സരിത കത്തില്‍ പരാമര്‍ശിച്ചവര്‍ക്കതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കും.

കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സരിതയ്ക്കെതിരെ ലൈംഗിക പീഡനവും മാനഭംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ടായിരുന്ന ഏതാനും മന്ത്രിമാരും നേതാക്കളും തന്നെ ലൈംഗീകമായി ഉപയോഗിച്ചുവെന്ന് സരിത ആരോപണമുയര്‍ത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സരിത സോളാര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍, ജോസ് കെ. മാണി. അടൂര്‍ പ്രകാശ്, പളനിമാണിക്യം, മുന്‍ കെ.പി.സി.സി സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇവര്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിന് അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണം നടത്താനാണ് മന്ത്രിസഭാ യോഗത്തിന്റേയും തീരുമാനം.

നേരത്തെ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും. ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News