പ്രണയത്തിൽ പരാജയപ്പെട്ടവർ ഇതൊന്ന് വായിച്ചാൽ മതി; എല്ലാം നേരെയാകും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:39 pm

Menu

Published on November 30, 2017 at 2:13 pm

പ്രണയത്തിൽ പരാജയപ്പെട്ടവർ ഇതൊന്ന് വായിച്ചാൽ മതി; എല്ലാം നേരെയാകും

realities-we-learn-from-love-failure

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ വളരെ വിരളമായിരിക്കുമല്ലോ. പ്രണയിച്ചവരെ പോലെ തന്നെ പ്രണയ നഷ്ടം സംഭവിച്ചവരും ഒട്ടനവധിയുണ്ടാകുമല്ലോ. നഷ്ടപ്രണയത്തെ ഓര്‍ത്ത് സങ്കടപ്പെടുകയും ജീവിതം താറുമാറാക്കുകയും എന്തിനു ആത്മഹത്യ വരെ നീളുന്ന വഴികളിലൂടെ ഒരു വിഭാഗം സഞ്ചരിക്കുമ്പോള്‍ ഒന്നു പോയാല്‍ അടുത്തത് എന്ന ലാഘവത്തോടെ പ്രണയത്തെ കാണുന്ന ന്യൂ ജനറേഷന്‍ മനോഭാവമുള്ളവര്‍ മറ്റൊരു ഭാഗത്തുമുണ്ട്. എങ്ങനെ നോക്കിയാലും നഷ്ടപ്രണയം മനസ്സില്‍ ഒരു വിങ്ങല്‍ തന്നെയായിരിക്കും. പക്ഷെ പ്രണയത്തില്‍ പരാജയം സംഭവിക്കുന്നതിലൂടെ മാത്രം ജീവിതത്തില്‍ നേടാവുന്ന, മനസ്സിലാക്കാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. ഒരേ സമയം രസകരവും എന്നാല്‍ നമ്മെ ഏറെ ചിന്തിപ്പിക്കുന്നതുമാണ് ഇവ ഓരോന്നും.

ആഗ്രഹിക്കുന്നതൊക്കെ കിട്ടിയാല്‍ പിന്നെന്തു ജീവിതം

പ്രണയം തോല്‍ക്കുന്നത് കൊണ്ട് ഇതിലും വലിയ ഒരു തിരിച്ചറിവ് നമുക്ക് കിട്ടാനില്ല. പ്രണയിക്കുമ്പോള്‍ നമ്മള്‍ കരുത്തും എന്തും ഏതും നമുക്ക് ലഭിക്കും.. നേടാനാകും എന്ന്. പക്ഷെ എല്ലാം തകരുന്നതോടെ നമുക്ക് മനസ്സിലായിക്കോളും ജീവിതത്തില്‍ ആഗ്രഹിക്കുന്നതൊക്കെ നമുക്ക് കിട്ടുകയില്ല എന്നത്.

ഇനി കോമ്പ്രമൈസ് വേണ്ട.. സ്വന്തം തീരുമാനമെടുക്കാം

പ്രണയത്തില്‍ തോല്‍ക്കുന്നതിലൂടെ നമ്മള്‍ ഒറ്റപ്പെടുന്നിടത്തു നിന്നും കരുത്ത് ആര്‍ജ്ജിച്ച് മുന്നേറാനുള്ള ശക്തി ലഭിക്കാറുണ്ട്. പലപ്പോഴും പ്രണയിക്കുമ്പോള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആശ്രയിച്ചായിരിക്കും നമ്മള്‍ ജീവിക്കുക. പല അഡ്ജസ്‌റ്‌മെന്റുകളും പ്രണയത്തില്‍ നമ്മള്‍ ചെയ്യുമായിരുന്നെങ്കില്‍ ഇനി അതിന്റെ ആവശ്യമില്ല. സ്വന്തം കാര്യം നോക്കി ജീവിക്കാനൊക്കും.

വാശി നല്ലതിന്

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെ പ്രണയത്തില്‍ തോറ്റതിന് എന്തിനോടും ഏതിനോടും നമുക്ക് ഒരു വാശിയും ദേഷ്യവുമൊക്കെ ഈ സമയത്ത് വരും. ദേഷ്യം കുറച്ച് വാശി നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ജീവിതത്തില്‍ ഉയര്‍ന്ന തലങ്ങളില്‍ വരെ എത്താനാവും. പലരും പ്രണയത്തിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ വേറെ പാലത്തിലേക്കും മനസ്സ് കേന്ദ്രീകരിക്കാറുണ്ട്. അതില്‍ മുഴുകി ഒരുപക്ഷെ ആ മേഖലയില്‍ വിജയം വരിക്കാന്‍ ഇത് സഹായകമാവുകയും ചെയ്യും.

തെറ്റുകള്‍ മനസ്സിലാക്കാം, തിരുത്താം..

പ്രണയത്തില്‍ തോല്‍ക്കുന്നതിലൂടെ കിട്ടുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്തൊക്കെ തെറ്റുകള്‍ താന്‍ ചെയ്തു എന്നത് സ്വയം മനസ്സിലാക്കാന്‍ പറ്റുന്നത്. അത് മനസ്സിലാക്കി ഇനി ജീവിതത്തില്‍ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാനും നമുക്ക് സാധിക്കുന്നു.

കളങ്കമില്ലാത്ത സൗഹൃദങ്ങളെ തിരിച്ചറിയാം

ഈ സമയത്താണ് പലരും യഥാര്‍ത്ഥ സുഹൃത്തുക്കളെ തിരിച്ചറിയുക തന്നെ. പ്രണയിക്കുന്നവരില്‍ ചിലരെങ്കിലും പ്രണയിക്കുന്ന സമയത്ത് മനപ്പൂര്‍വ്വമല്ലെങ്കില്‍ കൂടെ സൗഹൃദത്തേക്കാള്‍ പ്രണയത്തിന് പ്രാധാന്യം കൊടുത്തിരിക്കും. അല്ലെങ്കില്‍ വേണ്ട രീതിയില്‍ തന്റെ സുഹൃത്തുക്കളെ മനസ്സിലാക്കിയിട്ടുണ്ടാവില്ല. ഇത്തരത്തില്‍ ഒരു വിഷമഘട്ടം വരുന്നതിലൂടെ നാം അടുത്തറിയും ആരൊക്കെ നമ്മുടെ കൂടെ നില്‍ക്കും എന്നത്.

Loading...

More News