'ഊമയായ അയ്യപ്പഭക്തന് ശബരിമലയില്‍ എത്തിയപ്പോള്‍ സംസാര ശേഷി'; സംഭവത്തിന്റെ യഥാര്‍ത്ഥ്യം ഇങ്ങനെ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 5:59 am

Menu

Published on January 18, 2017 at 12:35 pm

‘ഊമയായ അയ്യപ്പഭക്തന് ശബരിമലയില്‍ എത്തിയപ്പോള്‍ സംസാര ശേഷി’; സംഭവത്തിന്റെ യഥാര്‍ത്ഥ്യം ഇങ്ങനെ

reality-behind-story-of-youth-gaining-speech-at-sabarimala

കൊച്ചി: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും മറ്റും ഏറ്റവുമധികം ഷെയര്‍ ചെയ്യപ്പെട്ട വാര്‍ത്തയായിരുന്നു ‘ശബരിമല ദിവ്യാത്ഭുതം ഊമയായ അയ്യപ്പഭക്തന് സംസാര ശേഷി’ എന്ന തലക്കെട്ടോടെ വന്നത്. നിരവധി മാധ്യമങ്ങളിലും ഇന്നതെ ചില പത്രങ്ങളിലും വാര്‍ത്തയായ ഈ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് യുക്തിവാദി സംഘം മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ.കെ രാധാകൃഷ്ണന്‍.

reality-behind-youth-gaining-speech-at-sabarimala

‘ കഴിഞ്ഞ 36 വര്‍ഷമായി സ്ഥിരമായി ശബരിമലയില്‍ ദര്‍ശനം നടത്തിവരുന്ന ജനിച്ച നാള്‍ മുതലേ സംസാരശേഷി ഇല്ലായിരുന്നു. അദ്ദേഹം മൂകനും ബധിരനും ആയിരുന്നു. ഇന്നലെ ഒരു ദിവ്യാത്ഭുതം സംഭവിച്ചു. ശബരിമലയില്‍ കര്‍പ്പൂരാഴി സമയത്ത് ശബരിമലയില്‍ വെച്ച് അത്യുച്ചത്തില്‍ ‘ സ്വാമിയേ’ എന്ന് ശരണം വിളിച്ചു. മലപ്പുറം ജില്ലയില്‍ പരപനങ്ങാടി താലൂക്കില്‍, എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ മമ്പറം എന്ന സ്ഥലത്തുള്ള സന്തോഷ് എന്ന അയ്യപ്പ ഭക്തനാണ് ഇത് ‘ എന്നതായിരുന്നു ഇക്കാര്യത്തെ കുറിച്ച് പ്രചരിച്ച പോസ്റ്റ്. ഡി. അശ്വിനി ദേവ് എന്നയാളാണ് ഈ വാര്‍ത്ത ആദ്യമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും ഇതിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തത്.

ഇക്കാര്യത്തിനാണ് അഡ്വ. കെ.കെ രാധാകൃഷ്ണന്‍ വിശദീകരണം നല്‍കുന്നത്. സംഭവം അറിഞ്ഞ ശേഷം
കേരളാ യുക്തിവാദി സംഘത്തിന്റെ തീരുമാനപ്രകാരം ഞങ്ങള്‍ മമ്പുറത്തെ സന്തോഷിന്റെ വീട് സന്ദര്‍ശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പലരും വരുന്നു, പോകുന്നു. ഒരു കൊച്ചു വീട്ടില്‍ അദ്ദേഹം ഭാര്യയും 2 കുട്ടികളുമായി കഴിയുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്.

അദ്ദേഹത്തിന്റെ സഹോദരന്‍ രൂകേഷ് പറഞ്ഞത് മൂന്നു വയസ്സുള്ളപ്പോഴാണ് സന്തോഷിന് സംസാര ശേഷി നഷ്ടമായതെന്നാണ്. കഴുത്തിന്റെ ഒരു ഞരമ്പിന് ക്ഷതം ഏറ്റതു കൊണ്ടാണ് സംസാരശേഷി നഷ്ടപ്പെട്ടത്. അതിന് വളരെക്കാലമായി ചികിത്സയിലാണ്. കോയമ്പത്തൂര്‍ ആശുപത്രിയിലെ ചികില്‍സയില്‍ ആയിരുന്നു. സംസാര ശേഷി പൂര്‍ണമായി തിരിച്ച് കിട്ടാന്‍ ഒരു ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെന്നും ചികിത്സ തുടരുന്നുണ്ടെന്നും രാധാകൃഷ്ണന്‍ പറയുന്നു.

തികഞ്ഞ ഒരു അയ്യപ്പ ഭക്തനാണ് സന്തോഷ്. അദ്ദേഹത്തിന് ഏതാണ്ട് മനസ്സിലാകുന്ന വിധത്തില്‍ സംസാരിക്കാന്‍ കഴിയുന്ന ഒരു വാക്കാണ് സ്വാമിയേ എന്ന വിളിയെന്നും അദ്ദേഹം വ്യക്തമാക്കി. 36 കൊല്ലമായി നിരന്തരം നടത്തുന്ന ഒരു ശബ്ദ വ്യായമമാണ് ഇതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

30 വര്‍ഷമായി ശബരിമല സന്ദര്‍ശിക്കുന്ന സന്തോഷിന് സംസാരിക്കാന്‍ കഴിയുന്ന ഒരു വാക്കാണ് സ്വാമിയേ എന്ന വിളി. ശബരിമലയില്‍ കൂടുതല്‍ വ്യക്തതയോടെ സ്വാമിയേ എന്ന് വിളിക്കാനായി. ഇതുകൂടാതെ ചില സുഹൃത്തുക്കളുടെ പേര് അവ്യക്തമാണെങ്കിലും വിളിക്കാന്‍ കഴിയുമെന്നും രാധാകൃഷ്ണന്‍ പറയുന്നു.

ദിവ്യാത്ഭുതമെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും ദിവ്യാത്ഭുതം സംഭവിച്ചിരുന്നുവെങ്കില്‍ സന്തോഷിന് മറ്റു വാക്കുകളും പറയാന്‍ കഴിയേണ്ടതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. നേരത്തെ ചെയ്തിരുന്ന കാര്യമാണ് ഇപ്പോഴും സന്തോഷ് തുടരുന്നത്. അല്ലാതെ നവമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോലെ ഒന്നും നടന്നിട്ടില്ല. വിദഗ്ധ ചികിത്സ ലഭിച്ചാല്‍ സന്തോഷിന്റെ കാര്യത്തില്‍ മെച്ചമുണ്ടാകുമെന്നാണ് ബന്ധുക്കളും അയല്‍വാസികളും പറയുന്നതെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Loading...

More News