സിഗ്നല്‍ കാത്തുകിടക്കുമ്പോഴും മറ്റും കാര്‍ ഓഫാക്കിയിടുന്നത് ശീലം നല്ലതോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2019 11:25 am

Menu

Published on January 5, 2018 at 2:40 pm

സിഗ്നല്‍ കാത്തുകിടക്കുമ്പോഴും മറ്റും കാര്‍ ഓഫാക്കിയിടുന്നത് ശീലം നല്ലതോ?

reasons-why-idling-is-harmful-for-a-car

സിഗ്നലിലും ട്രാഫിക്ക് ബ്ലോക്കിലും മറ്റും കുടുങ്ങിക്കിടക്കുമ്പോഴും ആരെയെങ്കിലും കൂട്ടാനുള്ളപ്പോഴും നമ്മള്‍ കാര്‍ ഓഫാക്കാതെ നിര്‍ത്തിയിടാറുണ്ട്. അല്‍പ്പനേരം കാത്തു നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ പോലും കാര്‍ പൂര്‍ണമായും നിര്‍ത്തിയിടാന്‍ പലര്‍ക്കും മടിയാണ്. നിശ്ചലാവസ്ഥയിലാണെങ്കിലും എഞ്ചിന്‍ പ്രവര്‍ത്തനസജ്ജമായി നിര്‍ത്താനാണ് ഏവര്‍ക്കും താല്‍പ്പര്യം.

എഞ്ചിന്‍ ഓഫാക്കി നിര്‍ത്തി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എഞ്ചിനും അനുബന്ധ ഭാഗങ്ങള്‍ക്കും തകരാര്‍ സംഭവിക്കുമെന്ന തോന്നലാണ് ഇതിന് കാരണം.

എഞ്ചിന്‍ ഓഫാക്കി നിര്‍ത്തി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം നഷ്ടമാകുമെന്ന ധാരണയില്‍ എഞ്ചിന്‍ പൂര്‍ണമായി നിര്‍ത്താന്‍ മടിക്കുന്നവരും ഇന്ന് കുറവല്ല. ഇക്കാരണത്താലാണ് പലരും ട്രാഫിക് സിഗ്‌നലുകളില്‍ വാഹനം നിര്‍ത്തിയിടാന്‍ മടിക്കുന്നത്.

എന്നാല്‍ ഈ ധാരണ ശരിയല്ല എന്നുള്ളതാണ് വസ്തുത. ട്രാഫിക് സിഗ്‌നലുകളില്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്താതെ മിനിട്ടുകള്‍ കാത്തു കിടക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുക. പ്രധാനമായും കാര്‍ പൂര്‍ണമായും നിര്‍ത്താതെ കാത്തു കിടക്കുമ്പോള്‍ കൂടുതല്‍ ഇന്ധനം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

എഞ്ചിന്‍ ഓഫാക്കി നിര്‍ത്തി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം നഷ്ടമാകുമെന്ന ധാരണ പൂര്‍ണമായും തെറ്റാണ്. ഇന്ന് വരുന്ന മിക്കവാഹനങ്ങളിലും ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ പതിപ്പുകളാണുള്ളത്. വലിയ സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ശേഷി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനും ഘടകങ്ങള്‍ക്കുമുണ്ട്.

കൂടാതെ നിശ്ചലാവസ്ഥയില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ധനം ഫലപ്രദമായി കത്തില്ല. നിര്‍ത്തിയിടുന്ന വേളയില്‍ ഇന്ധനം കത്താനാവശ്യമായ താപത്തില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. ഇതിനാല്‍ തന്നെ ഇനി കാര്‍ കൂടുതല്‍ നേരം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യുന്നതാണ് ഉചിതം.

Loading...

More News