വീട്ടിലെ തുളസിച്ചെടി ഉണങ്ങുന്നത് ദു:സൂചന

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 2:00 pm

Menu

Published on January 12, 2018 at 2:27 pm

വീട്ടിലെ തുളസിച്ചെടി ഉണങ്ങുന്നത് ദു:സൂചന

reasons-why-tulsi-plant-dies-of

തുളസിച്ചെടി മിക്കവാറും വീടുകളില്‍ കാണപ്പെടുന്നതാണ്. ഹൈന്ദവ വിശ്വാസികള്‍ പുണ്യസസ്യമായി പൂജിക്കുന്ന ഒന്നുകൂടിയാണ് തുളസി. തുളസിത്തറ മിക്കവാറും ഹൈന്ദവ ഭവനങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. തുളസി സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നാണ് വിശ്വാസം.

തുളസിച്ചെടി വീട്ടിലുണ്ടെങ്കില്‍ അവിടം ഒരു തീര്‍ത്ഥാടനകേന്ദ്രത്തിന്റ ഗുണം നല്‍കും, യമദേവന്‍ ഇങ്ങോട്ടു കടക്കില്ല, ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ല എന്നൊക്കെയാണ് വിശ്വാസങ്ങള്‍.

പുണ്യസസ്യം എന്നതിലുപരി ധാരാളം ഔഷധഗുണങ്ങളുള്ള ചെടിയാണ് തുളസി. അയണിന്റെ കലവറയായ തുളസി, ജലദോഷം, ചുമ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

എന്നാല്‍ എത്രതന്നെ പരിപാലിച്ചാലും തുളസിച്ചെടി ഉണങ്ങിപ്പോകുന്നത് പല വീടുകളിലെയും പ്രശ്നമാണ്. ഇത്തരത്തില്‍ തുളസിച്ചെടി ഉണങ്ങുന്നത് വീടിന് ദോഷവും ഐശ്വര്യക്കേടുമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇത് ദോഷങ്ങള്‍ വരുന്നുവെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

വേദങ്ങളില്‍ തുളസിച്ചെടി ഉണങ്ങുന്നതിന് ചില കാരണങ്ങള്‍ പറയുന്നുണ്ട്. ഒരു പ്രാവശ്യം തുളസിച്ചെടിയില്‍ നിന്ന് ഒരു തുളസിയില മാത്രമേ പറിച്ചെടുക്കാവൂ എന്നാണ് വേദങ്ങള്‍ പറയുന്നത്. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും.
കൈ കൊണ്ടു മാത്രമേ തുളസിയിലകള്‍ പറിച്ചെടുക്കാവൂ. അല്ലെങ്കില്‍ ദോഷമാണെന്നും തുളസിച്ചെടി പെട്ടെന്നു കരിഞ്ഞു പാകാന്‍ ഇത് കാരണമാകുമെന്നും പറയുന്നു.

വൈകീട്ട് നാലു മണിക്കു ശേഷം തുളസിയിലകള്‍ പറിച്ചെടുക്കരുതെന്നും വേദത്തില്‍ പറയുന്നു. സാധാരണ ഗതിയില്‍ സന്ധ്യാസമയത്ത് തുളസിയില പറിച്ചെടുക്കരുതെന്ന് പറയാറുണ്ട്. മാത്രമല്ല ഞായറാഴ്ച ദിവസങ്ങളിലും ദ്വാദശി ദിവസങ്ങളിലും തുളസിയില പറിക്കരുതെന്നും പറയുന്നു.

തുളസിയില ഒരിക്കലും ഇടംകയ്യു കൊണ്ടു പറിക്കരുത്. വലതു കയ്യേ ഇതിനായി ഉപയോഗിക്കാവൂ. തുളസിച്ചെടിയ്ക്കു ദിവസവും വെള്ളമൊഴിയ്ക്കണം. ഉണങ്ങിയാല്‍ പകരം വേറെ ചെടി ഉടനെ വച്ചു പിടിപ്പിയ്ക്കുകയും വേണം. ഉണങ്ങിയ തുളസി വൃത്തിയുള്ള ഒഴുക്കുള്ള വെള്ളത്തില്‍ ഒഴുക്കി വിടണം. അല്ലാതെ വൃത്തിഹീനമായ സ്ഥലത്തിടരുതെന്നാണ് പറയപ്പെടുന്നത്.

Loading...

More News