ഇന്റൽ പ്രൊസസറുമായി പുതിയ റെഡ്മിയുടെ ലാപ്‌ടോപ്പ്.. redmi will launch new laptop version

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 6, 2021 12:43 am

Menu

Published on August 28, 2019 at 11:38 am

ഇന്റൽ പ്രൊസസറുമായി പുതിയ റെഡ്മിയുടെ ലാപ്‌ടോപ്പ്..

redmi-will-launch-new-laptop-version

മേയില്‍ ആദ്യ ലാപ്‌ടോപ്പ് പുറത്തിറക്കിയതിന് ശേഷം റെഡ്മി പുതിയ ലാപ്‌ടോപ്പ് പതിപ്പ് പുറത്തിറക്കാനൊരുങ്ങുന്നു. പത്താം തലമുറ ഇന്റല്‍ പ്രൊസസറിന്റെ പിന്തുണയോടെ ഓഗസ്റ്റ് 29 ന് പുതിയ ലാപ്‌ടോപ്പ് വിപണിയിലെത്തിക്കുമെന്നാണ് റെഡ്മിയുടെ പ്രഖ്യാപനം.

എട്ടാം തലമുറ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മിബുക്ക് 14 ആണ് കമ്പനിയുടെ ആദ്യ ലാപ്‌ടോപ്പ്. പുതിയ പ്രൊസസര്‍ ഉള്‍പ്പെടുത്തി 14 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പമുള്ള റെഡ്മി 14 ആണ് ഓഗസ്റ്റ് 29 ന് വിപണിയിലെത്തുന്നത്.

ഫുള്‍ സൈസ് കീബോര്‍ഡ്, എച്ച്ഡിഎംഐ, യുഎസ്ബി 3.0, യുഎസ്ബി 2.0, 3.5 എംഎം ഓഡിയോ ജാക്ക്, സ്മാര്‍ട് അണ്‍ലോക്ക് 2.0 സൗകര്യങ്ങള്‍ പുതിയ ലാപ്‌ടോപ്പില്‍ ഉണ്ടാകുമെന്നാണ് വിവരം.

റെഡ്മിയുടെ ആദ്യ ലാപ്‌ടോപ്പ് റെഡ്മിബുക്ക് 14 ല്‍ 14 ഇഞ്ച് അള്‍ട്രാ നാരോ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രൊസസറില്‍ എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ് 250 ഗ്രാഫിക്‌സും 8 ജിബി റാമും ഉണ്ട്. അതിവേഗ ചാര്‍ജിങ് സൗകര്യവും ഈ ലാപ്‌ടോപ്പിന്റെ സവിശേഷതയാണ്.

Loading...

More News