കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍; ദുരൂഹമെന്ന് പൊലീസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:10 am

Menu

Published on September 12, 2017 at 12:18 pm

കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ച നിലയില്‍; ദുരൂഹമെന്ന് പൊലീസ്

register-destroyed-in-kavya-madhavan-villa

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍.

കാവ്യാ മാധവന്റെ കൊച്ചി വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരാണ് അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്.

കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി താന്‍ കാവ്യയുടെ വില്ലയില്‍ എത്തിയിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പരും കുറിച്ചിരുന്നുവെന്നും സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി കണ്ടെത്തിയത്.

ഇവ മനഃപൂര്‍വം നശിപ്പിച്ചതാണോയെന്നാണ് പൊലീസിന്റെ സംശയം. അതേസമയം, വെള്ളം വീണ് റജിസ്റ്റര്‍ നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാരുടെ വിശദീകരണം.

കാവ്യയെയും സുനിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ണായക തെളിവാണ് ഈ രജിസ്റ്റര്‍. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സന്ദര്‍ശക രജിസ്റ്റര്‍ അന്വേഷിച്ചിറങ്ങിയതും. അതേസമയം രജിസ്റ്റര്‍ മനഃപൂര്‍വം നശിപ്പിച്ചതാണോ എന്നുളള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ രജിസ്റ്റര്‍ നശിച്ചത് ദുരൂഹമാണെന്നാണ് പൊലീസിന്റെ നിലപാട്.

അതേസമയം നടിയെ ആക്രമിക്കുന്നതിന് മുമ്പ് സംവിധായകനും നടനുമായ നാദിര്‍ഷയില്‍ നിന്ന് പണം വാങ്ങിയതായി പള്‍സര്‍ സുനി വെളിപ്പെടുത്തി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനി പൊലീസിന് മൊഴി നല്‍കിയത്. ദിലീപ് പറഞ്ഞിട്ടാണ് പണം വാങ്ങിയതെന്നും സുനി പറഞ്ഞു.

Loading...

More News