ആ പകല്‍മാന്യന്മാര്‍ ചോദിക്കുന്നത് വീഡിയോ കിട്ടിയോ എന്ന്: രജിഷ വിജയന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 18, 2018 11:38 pm

Menu

Published on May 16, 2017 at 4:18 pm

ആ പകല്‍മാന്യന്മാര്‍ ചോദിക്കുന്നത് വീഡിയോ കിട്ടിയോ എന്ന്: രജിഷ വിജയന്‍

rejisha-vijayan-on-social-media

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പലരും പകല്‍മാന്യന്മാര്‍ ആണെന്നും താന്‍ രണ്ടുവര്‍ഷമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ലെന്നും വ്യക്തമാക്കി നടി രജിഷാ വിജയന്‍.

സോഷ്യല്‍മീഡിയകളില്‍ പകല്‍ മാന്യന്മാരായിട്ടുള്ള ഒരുപാട് ആളുകളുണ്ട്. ഒരു സ്ത്രീക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോള്‍ ആദ്യം ചോദിക്കുന്നത് അതിന്റെ വീഡിയോ കിട്ടിയോയെന്നാണ്. അങ്ങനെയുള്ള കള്‍ച്ചറിനോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് രജിഷ പറഞ്ഞു.

താന്‍ മനസിലാക്കിയിടത്തോളം വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജന്‍മാര്‍ക്ക് വിലസാനുമുള്ള ഇടമാണ് പലപ്പോഴും ഫേസ്ബുക്ക്. നമുക്ക് നേരിട്ട് കാണാതെ ഒരാളെ വിലയിരുത്താന്‍ പറ്റില്ല.

താനും ഇതുപോലെ സോഷ്യല്‍മീഡിയായില്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷമായി നിര്‍ത്തിയിട്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വലിയ സമാധാനമുണ്ടെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍മീഡിയയില്‍ പെട്ടുപോയെങ്കില്‍ ഫുള്‍ടൈം ഫോണിലായിരിക്കും. ഒരു പുസ്തകം വായിക്കാനോ, ആസ്വദിച്ച് ഫുഡ് കഴിക്കാനോ, സിനിമ കാണാനോ സാധിക്കില്ല. വാട്ട്‌സ്ആപ്പ് വേണ്ടെന്നുവച്ചാല്‍ ആദ്യത്തെ രണ്ടാഴ്ച എല്ലാവര്‍ക്കും പ്രയാസമായിരിക്കും. എല്ലാവരുടെയും കമ്മ്യൂണിക്കേഷന്‍ അതിലാണല്ലോ? എന്നാല്‍ അതു കഴിഞ്ഞാല്‍ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത് അനുഭവിച്ചറിയണമെന്നും താരം പറയുന്നു.

 

Loading...

More News