വീണ്ടും ഞെട്ടിച്ച് ജിയോ....1500 രൂപയ്ക്ക് 4ജി സ്മാർട്ട് ഫോൺ..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:27 am

Menu

Published on January 13, 2017 at 1:14 pm

വീണ്ടും ഞെട്ടിച്ച് ജിയോ….1500 രൂപയ്ക്ക് 4ജി സ്മാർട്ട് ഫോൺ..!!

reliance-jio-offer-next-disruptive-move-by-them-a-volte-feature-phone-below-rs-1500

1500 രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുന്നു. ‘4ജി വോയ്‌സ് ഓവര്‍ എല്‍ടിഇ’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘വോള്‍ട്ടീ’ ( VoLTE).സൗജന്യ വോയിസ് കോള്‍ വാഗ്ദാനമാണ് ജിയോ നല്‍കുന്നത്. ടെലികോം താരീഫ് നിരക്കുകളില്‍ വന്‍കുറവ് വരാന്‍ കാരണമാകുന്ന നീക്കമാണ് ജിയോയുടേതെന്ന് വിലയിരുത്തപ്പെടുന്നു.
999 രൂപ മുതല്‍ 1500 രൂപ വരെ വിലവരുന്ന വോള്‍ട്ടീ ഫീച്ചര്‍ ഫോണുകളാണ് വരുംമാസങ്ങളില്‍ റിലയന്‍സ് ജിയോ വിപണിയില്‍ ഇറക്കാന്‍ പോകുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ടുവരുന്ന ഫ്രണ്ട് ഫേസിങ് ക്യാമറ ഉള്‍പ്പടുത്തിയാണ് ജിയോ ഫീച്ചര്‍ഫോണുകള്‍ എത്തുക. മാത്രമല്ല ജിയോയുടെ മറ്റ് ചില സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കും. ജിയോ ചാറ്റ്, ലൈവ് ടിവി, വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്നിവയൊക്കെ പുതിയ ഫോണില്‍ ഉണ്ടാകും.

റിലയന്‍സ് ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ നിലവിലെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഭീഷണിയായേക്കാം.
നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കടുത്ത മത്സരമാണ് നേരിടുന്നത്. നോട്ട് പിന്‍വലിക്കല്‍ പല കമ്പനികളുടെയും വരുമാനത്തിലും വില്‍പ്പനയിലും കുറവു വരുത്തുകയുണ്ടായി. അതിനിടെ ഫീച്ചര്‍ ഫോണ്‍ വിപ്ലവവുമായി ജിയോ എത്തുന്നത് വിപണിയെ എങ്ങനെ സ്വാധിനിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

സ്മാര്‍ട്ട് ഫോണുകളില്‍ മാത്രം ഉള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഫീച്ചര്‍ഫോണ്‍ വിപണിയില്‍ എത്തുന്നതോടെ ആളുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നത് കുറയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലേക്ക് മാറാനുള്ള പ്രവണത കുറയുമെന്നും നിലവിലെ ഫീച്ചര്‍ഫോണ്‍ മോഡലുകളേക്കാള്‍ ജിയോയുടെ ഫോണിന് വിപണിയില്‍ സ്വീകാര്യത ഉണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.

സൗജന്യമായി വോള്‍ട്ടീ സര്‍വീസ് ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് കഴിഞ്ഞ വര്‍ഷം റിലയന്‍സ് ജിയോ നിലവിലെ ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയത്. 2017 മാര്‍ച്ച് വരെ സൗജന്യ 4ജി സേവനം റിലയന്‍സ് ജിയോ നീട്ടിയിരിക്കുകയാണ്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News