അന്ന് എന്റെ മുഖം വന്നപ്പോള്‍ പ്രേക്ഷകര്‍ ചെരുപ്പൂരി എറിഞ്ഞിരുന്നു; രമ്യാ കൃഷ്ണന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:28 am

Menu

Published on May 16, 2017 at 5:41 pm

അന്ന് എന്റെ മുഖം വന്നപ്പോള്‍ പ്രേക്ഷകര്‍ ചെരുപ്പൂരി എറിഞ്ഞിരുന്നു; രമ്യാ കൃഷ്ണന്‍

remya-krishnan-comment-on-bahubali-padayappa

ബാഹുബലി രണ്ടാം ഭാഗം കണ്ടിറങ്ങുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത പേരായിരിക്കും ശിവകാമിയുടേത്. ബാഹുബലിയിലെ ശിവകാമിയുടെ വേഷം തിയേറ്ററിലെ സ്‌ക്രീനില്‍ തെളിയുമ്പോള്‍ കയ്യടിച്ചാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. എന്നാലിതാ ഒരിക്കല്‍ തന്റെ മുഖം സ്‌ക്രീനില്‍ കാണിച്ച സമയത്ത് ചെരുപ്പൂരി ആളുകള്‍ സ്‌ക്രീനിന് എറിഞ്ഞ സമയമുണ്ടായിരുന്നെന്ന് പറയുകയാണ് നടി രമ്യാകൃഷ്ണന്‍.

കഥാപാത്രത്തെ ഇഷ്ടപ്പെട്ടാല്‍ റോളിന്റെ വലുപ്പമൊന്നും രമ്യാ കൃഷ്ണന്‍ ചിന്തിക്കാറില്ല. നായികയുടെ വേഷം മാറ്റിവച്ച് രമ്യ പടയപ്പയില്‍ നീലാംബരി എന്ന വില്ലത്തി ആയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് അഭിനയത്തിന്റെ മറ്റൊരു മുഖമായിരുന്നു.

ഏറെ പേടിച്ചാണ് നീലാംബരി എന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിച്ചതെന്ന് രമ്യ പറഞ്ഞു. രജനീകാന്ത് എന്ന വലിയ താരത്തോടൊപ്പം അഭിനയിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കുന്നതായിരുന്നു ടെന്‍ഷന്‍.

നീലാംബരിയുടെ വേഷം അഭിനയിച്ചു കഴിഞ്ഞപ്പോള്‍ സന്തോഷമല്ല ഭയമായിരുന്നു മനസിലെന്ന് രമ്യ പറയുന്നു. മാത്രമല്ല കൂടെയുള്ളവരും രമ്യയെ പേടിപ്പിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ചെന്നൈയില്‍ നില്‍ക്കരുതെന്ന് സിനിമയിലെ ഓരോ ഷോട്ട് കഴിയുമ്പോഴും അവര്‍ പറയുമായിരുന്നു. കാരണം അവര്‍ ആരാധിക്കുന്ന വലിയ താരത്തെയാണ് ചിത്രത്തില്‍ രമ്യയുടെ കഥാപാത്രം പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്.

ആ നാളുകളില്‍ എന്തു ചെയ്യണമെന്നറിയാതെ ഭയപ്പെട്ടിരുന്നു. പടയപ്പ റിലീസ് ചെയ്ത ശേഷം രമ്യയുടെ സഹോദരി സിനിമ കാണാന്‍ തിയറ്ററില്‍ പോയിരുന്നു. രമ്യാ കൃഷ്ണന്റെ മുഖം വരുന്നതെ ആളുകള്‍ തിയറ്ററുകളില്‍ ചെരുപ്പൂരി എറിയുന്നതാണ് കാണാന്‍ കഴിഞ്ഞത്.

പിന്നീട് ഒരാഴ്ചയ്ക്ക് ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് രമ്യാ കൃഷ്ണന്‍ പറഞ്ഞു. ആളുകള്‍ തന്നെ അഭിനന്ദിക്കാനും പിന്തുണയ്ക്കാനും തുടങ്ങിയെന്നും അപ്പോഴാണ് പകുതി ആശ്വാസമായതെന്നും രമ്യ പറയുന്നു.

തന്റെ സിനിമാകരിയറില്‍ ഏറ്റവുംമികച്ച അഞ്ചുവേഷങ്ങളില്‍ ഒന്നാം സ്ഥാനം കൊടുക്കുക ശിവഗാമിക്കാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നീലാംബരിയും ശിവഗാമിയും ഒപ്പത്തിനൊപ്പം നില്‍ക്കുമെങ്കിലും കൂടുതല്‍ ഇഷ്ടം ശിവഗാമിയോടാണെന്ന് രമ്യ പറഞ്ഞു.

ബാഹുബലിയിലേക്ക് വിളിക്കുമ്പോള്‍ ഈ സിനിമ ഇത്ര വലിയൊരു കാന്‍വാസിലൊരുങ്ങുന്ന സിനിമയായിരുന്നെന്ന് അറിയില്ലായിരുന്നു. മാത്രമല്ല ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോള്‍ വലിയൊരു വിജയമാകുമെന്ന് രാജമൗലി പോലും സ്വപ്നം കണ്ടിരുന്നില്ല. കൂട്ടായ്മയുടെ വിജയമാണ് സിനിമയുടേത്. ഞാനും ഇതുപോലൊരു ബ്രഹ്മാണ്ഡചിത്രത്തിന്റെ ഭാഗമാകുമെന്ന് സ്വപ്നം കണ്ടിരുന്നില്ല, രമ്യ കൃഷ്ണന്‍ പറഞ്ഞു.

 

Loading...

More News