റെനോ ഡസ്റ്റര്‍ വാങ്ങാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2021 5:43 pm

Menu

Published on May 11, 2017 at 3:40 pm

റെനോ ഡസ്റ്റര്‍ വാങ്ങാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

renault-duster-without-airbag-fails-crash-test

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ എസ്.യു.വിയായ ഡസ്റ്ററിന്റെ എയര്‍ബാഗ് ഇല്ലാത്ത പതിപ്പ് സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടു. ഗ്ലോബല്‍ എന്‍.സി.എ.പിയുടെ ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റില്‍ ‘പൂജ്യം’ റേറ്റിങ് ആണ് ഇന്ത്യന്‍ നിര്‍മ്മിത ഡസ്റ്ററിന് കിട്ടിയത്.

ഡ്രൈവര്‍ അടക്കം മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ പൂജ്യം മാര്‍ക്ക് ലഭിച്ച വാഹനത്തിന് പിന്‍സീറ്റിലിരിക്കുന്ന കുഞ്ഞിന് സംരക്ഷണമേകുന്ന കാര്യത്തില്‍ വെറും രണ്ടു മാര്‍ക്കാണ് ലഭിച്ചത്. എന്നാല്‍ തങ്ങള്‍ ഇന്ത്യയില്‍ ബാധകമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് റെനോ അധികൃതര്‍ പ്രതികരിച്ചു.

അതേ സമയം ഡ്രൈവര്‍ സൈഡില്‍ എയര്‍ബാഗുള്ള ഡസ്റ്റര്‍ മൂന്നു സ്റ്റാര്‍ റേറ്റിങ് നേടി. എന്നാല്‍ ഇതിലുള്ള എയര്‍ബാഗിന് സുരക്ഷ കുറവാണെന്നാണ് ഗ്ലോബല്‍ എന്‍.സി.എ.പി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡിന്റെ പ്രതികരണം.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വില്‍ക്കുന്ന ഡസ്റ്ററിന് വലിയ എയര്‍ബാഗുകളാണുള്ളത്. വലിയ എയര്‍ബാഗ് കൂടുതല്‍ സംരക്ഷണമുറപ്പാക്കുന്നു. ലാറ്റിന്‍ അമേരിക്കയില്‍ നടന്ന സമാന പരിശോധനയില്‍ ഒറ്റ എയര്‍ബാഗുള്ള പതിപ്പിന് നാലു സ്റ്റാര്‍ റേറ്റിങ് ലഭിച്ചിരുന്നു. റെനോ ഡസ്റ്റര്‍ അഞ്ചു രാജ്യങ്ങളില്‍ നിര്‍മ്മിച്ച് നൂറിലേറെ രാജ്യങ്ങളില്‍ വിറ്റഴിക്കുന്ന വാഹനമാണ്.

 

Loading...

More News