പല്ലുവേദനയ്ക്ക് കാട്ടിലെ രാജാവിനും റൂട്ട് കനാല്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 5:46 am

Menu

Published on February 13, 2017 at 11:32 am

പല്ലുവേദനയ്ക്ക് കാട്ടിലെ രാജാവിനും റൂട്ട് കനാല്‍

rescued-from-private-owner-lions-get-root-canal-fix

അബുദാബി: പല്ലുവേദന വന്നാല്‍ കാട്ടിലെ രാജാവാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, പരിഹരിക്കണമെങ്കില്‍ റൂട്ട് കനാല്‍ തന്നെ ശരണം. അബുദാബിയിലാണ് കഴിഞ്ഞ ദിവസം കടുത്ത പല്ലുവേദന മൂലം ആഴ്ചകളായി ഭക്ഷണവും ഉറക്കവുമില്ലാതെ ദുരിതത്തിലായ രണ്ടു സിംഹങ്ങള്‍ക്ക് റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയത്.

rescued-from-private-owner-lions-get-root-canal-fix

ഷാര്‍ജയില്‍ ഒരാള്‍ അനധികൃതമായി വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ ആഴ്ചകളോളം കടുത്ത വേദന അനുഭവിക്കുകയായിരുന്നു. ഇവയെ മോചിപ്പിച്ച് അബുദാബി, അല്‍വത്ത്ബയിലുള്ള വൈല്‍ഡ് ലൈഫ് സെന്ററില്‍ വച്ചാണ് റൂട്ട്കനാല്‍ നടത്തിയത്.

കഴിഞ്ഞ മൂന്നു മാസമായി ഇവയെ ഷാര്‍ജ ബ്രീഡിങ് സെന്ററിലാണ് പാര്‍പ്പിച്ചിരുന്നത്. കടുത്ത പല്ലുവേദനയെ തുടര്‍ന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് റൂട്ട് കനാല്‍ നടത്തുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് കണ്ടെത്തിയത്. അലക്സ്, ആമി എന്നീ സിംഹങ്ങള്‍ക്കായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് സെന്ററിലെത്തിക്കുകയായിരുന്നു.

rescued-from-private-owner-lions-get-root-canal-fix2

യു.എ.ഇയില്‍ ഒരു കോണ്‍ഫറന്‍സിനെത്തിയ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററായ ഡോ. ജെഹാഡ് സ്റ്റീന്‍കാമ്പാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തീഷ്യ നല്‍കിയ മയക്കിയ ശേഷം അലക്സ് എന്ന് ആണ്‍സിഹത്തിനാണ് ആദ്യം റൂട്ട് കനാല്‍ ചെയ്തത്. ആമിയുടെ ഒരു പല്ല് റൂട്ട് കനാല്‍ ചെയ്യുകയും ഒരെണ്ണം നീക്കം ചെയ്യുകയും ചെയ്തു.

മറ്റു മൃഗങ്ങളുമായി പോരടിച്ചതുകൊണ്ടോ കമ്പിവേലിയില്‍ നിരന്തരം കടിച്ചതുകൊണ്ടോ ആകാം ഇവയുടെ പല്ലുകള്‍ക്ക് പൊട്ടലുണ്ടായതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

rescued-from-private-owner-lions-get-root-canal-fix3

സിംഹങ്ങളെ മെരുക്കാനായി ഉടമകള്‍ അവയുടെ പല്ല് വെട്ടിച്ചെറുതാക്കാറുണ്ടെന്നും ഇത് അവയുടെ ആക്രമണ സ്വഭാവം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂവെന്നും ഡോ. ജെഹാഡ് സ്റ്റീന്‍കാമ്പ് പറഞ്ഞു. 22 വര്‍ഷത്തെ ഔദ്യോഗിക ജീവതത്തിനിടയില്‍ നൂറോളം സിംഹങ്ങള്‍ക്കു ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് ഡോക്ടര്‍.

Loading...

More News