ഇനി പവര്‍ ബാങ്കും കൊണ്ട് വിമാനത്തില്‍ കയറാമെന്ന് കരുതേണ്ട

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:49 pm

Menu

Published on January 11, 2018 at 11:44 am

ഇനി പവര്‍ ബാങ്കും കൊണ്ട് വിമാനത്തില്‍ കയറാമെന്ന് കരുതേണ്ട

restriction-in-airport-for-power-banks

അത്യാവശ്യ ഘട്ടങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകളുമായി ഇനി വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ.

പവര്‍ ബാങ്കുകള്‍ ഇനിമുതല്‍ ചെക്-ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്.) കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഹാന്‍ഡ് ബാഗേജുകളില്‍ വേണം ഇവ ഉള്‍പ്പെടുത്താന്‍. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ്. വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍ദേശം മറികടന്ന് ചെക്-ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് ഉള്‍പ്പെടുത്തിയാല്‍ അവ കണ്ടുകെട്ടും. മാത്രമല്ല തുടര്‍പരിശോധനകള്‍ക്കായി യാത്രക്കാരെ വിളിപ്പിക്കുകയും ചെയ്യും. വിമാനത്തില്‍ കൊറിയറായും കാര്‍ഗോയായും ഇത്തരം പവര്‍ ബാങ്കുകള്‍ അയയ്ക്കുന്നതിനും നിരോധനമുണ്ട്.

പ്രാദേശികമായി നിര്‍മ്മിക്കുന്ന പവര്‍ ബാങ്കുകളില്‍ നിശ്ചിത സംഭരണ ശേഷി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സെല്ലുകള്‍ക്കു പുറമേ, കളിമണ്ണ് ഉപയോഗിച്ചുള്ള വ്യാജ ബാറ്ററികള്‍ ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. ഇത്തരം പവര്‍ ബാങ്കുകള്‍ അനായാസം തുറക്കാനാകും. കളിമണ്‍ ബാറ്ററികള്‍ മാറ്റി പകരം രാസവസ്തുകള്‍ നിറയ്ക്കാനും അവയെ സമാന്തര സ്ഫോടകവസ്തുവായി ഉപയോഗിക്കാനും സാധിക്കും.

രാജ്യത്തെ പല വിമാനത്താവളങ്ങളിലും ഇത്തരത്തില്‍ സംശയാസ്പദമായ രീതിയില്‍ കടത്തിയ പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മംഗലാപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരനില്‍നിന്ന് ഇത്തരത്തില്‍, മാറ്റം വരുത്തിയ പവര്‍ ബാങ്ക് പിടിച്ചെടുത്തിരുന്നു

എന്നാല്‍ പ്രമുഖ ബ്രാന്‍ഡ് പവര്‍ ബാങ്കുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവായതിനാല്‍ അത്തരം പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാവുന്നതാണ്. എന്നാല്‍ ചെക്-ഇന്‍ ബാഗേജില്‍ ഇവയും അനുവദനീയമല്ല.

ചെക്-ഇന്‍ ബാഗേജില്‍ പ്രത്യേക അറയുണ്ടാക്കി ഘടിപ്പിച്ച നിലയിലുള്ള പവര്‍ ബാങ്കുകളും നാടന്‍ പവര്‍ ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. പവര്‍ ബാങ്കുകള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊച്ചി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

നാടന്‍ പവര്‍ ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റം വരുത്തി, ഉള്ളിലെ സെല്ലുകള്‍ക്കു പകരം സ്ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ കഴിയും. ഈ സാധ്യത കണക്കിലെടുത്താണ് വിമാനത്താവളങ്ങള്‍ക്ക് ബി.സി.എ.എസ്. കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Loading...

More News