അന്ന് ദിലീപും കാവ്യയും തമ്മിലുള്ള ഇടപെടല്‍ മഞ്ജുവിനെ അറിയിക്കാന്‍ ആക്രമിക്കപ്പെട്ട നടി പ്രേരിപ്പിച്ചു; റിമിയുടെ രഹസ്യമൊഴി നിര്‍ണായകമാകും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2018 10:06 am

Menu

Published on October 6, 2017 at 11:34 am

അന്ന് ദിലീപും കാവ്യയും തമ്മിലുള്ള ഇടപെടല്‍ മഞ്ജുവിനെ അറിയിക്കാന്‍ ആക്രമിക്കപ്പെട്ട നടി പ്രേരിപ്പിച്ചു; റിമിയുടെ രഹസ്യമൊഴി നിര്‍ണായകമാകും

rimi-tomy-gives-164-statement

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത് നിര്‍ണായക നീക്കമെന്ന് പൊലീസ്. റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിലൂടെ ദിലീപും അക്രമത്തിനിരയായ നടിയും തമ്മില്‍ ശത്രുത ഉള്ളതായി ഉറപ്പിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

മുന്‍പ് കാവ്യാ മാധവനും ദിലീപും തമ്മിലുള്ള രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഇതോടെ കോടതിക്ക് ബോധ്യപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതു തന്നെയാണ് ഇരുവരും തമ്മിലുള്ള വൈരാഗ്യത്തിന് കാരണമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേസിലെ വിചാരണയില്‍ ദിലീപിനെ കുടുക്കാനുള്ള നിര്‍ണ്ണായക മൊഴിയായി ഇതുമാറുമെന്നും പൊലീസ് വിലയിരുത്തുന്നു.

കേസില്‍ കഴിഞ്ഞ ദിവസമാണ് ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കോതമംഗലം മജിസ്‌ട്രേട്ട് കോടതിയിലാണ് റിമി മൊഴി നല്‍കിയത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവു പ്രകാരമാണു മൊഴി രേഖപ്പെടുത്തിയത്. റിമി നേരത്തേ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇത് ഉറപ്പിക്കാനാണ് ഇപ്പോള്‍ സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേട്ടിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്. ഇങ്ങനെ നല്‍കുന്ന മൊഴി കേസില്‍ തെളിവായി സ്വീകരിക്കപ്പെടും.

നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ താരനിശയുടെ റിഹേഴ്സല്‍ ക്യാംപിലും സ്റ്റേജ് ഷോയിലും ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു റിമിയുടെ മൊഴിയെടുക്കല്‍. അക്രമത്തിനിരയായ നടിയും കാവ്യയും റിമിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.

എന്നാല്‍ ഇതിനിടെയാണ് ദിലീപും കാവ്യയും തമ്മിലുള്ള വഴിവിട്ട ബന്ധം ചര്‍ച്ചയായത്. കൊച്ചി അബാദ് പ്ലാസയിലെ മീറ്റിംഗിനിടെ ഇരുവരും തമ്മിലുള്ള ഇടപെടല്‍ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് റിമി മറുപടി നല്‍കുകയായിരുന്നു. നേരത്തെ നടന്ന ചോദ്യം ചെയ്യലിനിടെ ഈ സംഭവവും റിമി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ വിചാരണയില്‍ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാന്‍ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

താരസംഘടന ‘അമ്മ’യുടെ താരനിശയുടെ റിഹേഴ്സല്‍ ക്യാംപില്‍ നടന്‍ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകള്‍ക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്.

കൂടാതെ ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് നടിയും റിമിയും കാവ്യയും തമ്മിലുള്ള സൗഹൃദം ഇല്ലാതാകുന്നതെന്നും ദിലീപിന്റെ ദാമ്പത്യബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നതെന്നുമാണ് വിവരം.

Loading...

More News