ശനിയാഴ്ച വൃതം എടുക്കുന്നവർ ഇവ ശ്രദ്ധിക്കുക.. rituals to take for saturday vrat

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 17, 2019 8:53 pm

Menu

Published on June 8, 2019 at 3:31 pm

ശനിയാഴ്ച വൃതം എടുക്കുന്നവർ ഇവ ശ്രദ്ധിക്കുക..

rituals-to-take-for-saturday-vrat

വ്രതങ്ങളും ഉപവാസങ്ങളുമെല്ലാം തന്നെ വിശ്വാസങ്ങളുടെ ഭാഗമാണ്. ഓരോ മതാചാര പ്രകാരവും വ്രതങ്ങളും ഒരിക്കലുകളും ഉപവാസങ്ങളുമെല്ലാമുണ്ട്. ആഴ്ച വ്രതവും ഇതില്‍ പ്രധാനപ്പെട്ടതാണ്. ആഴ്ചയില്‍ തിങ്കള്‍ മുതല്‍ ഞായറാഴ്ച വരെയുള്ള ഓരോ ദിവസങ്ങളിലും വ്രതം നോല്‍ക്കുന്നത് സാധാരണയുമാണ്. ഓരോ ദിവസത്തെ വ്രതങ്ങളും ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദൈവങ്ങളെ പ്രസാദിപ്പിയ്ക്കുവാന്‍, ദോഷങ്ങള്‍ അകറ്റാന്‍ ഉള്ളതാണെന്നാണ് വിശ്വാസം.

ആഴ്ച വ്രതങ്ങളില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ശനിയാഴ്ച വ്രതം. ശനിയാഴ്ച വ്രതം വേണ്ട രീതിയില്‍ അനുവര്‍ത്തിച്ചാല്‍ പല ദോഷങ്ങളും തീരും, ഫല പ്രാപ്തിയും ഏറും. ശനിയാഴ്ച വ്രതം നോല്‍ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില പ്രധാന കാര്യങ്ങൾ

  • ശനി ഗ്രഹ ദോഷം

ശനി ദോഷം, അതായത് ശനി ഗ്രഹ ദോഷം തീര്‍ക്കാന്‍ ശാസ്താവിനെ പ്രീതിപ്പെടുത്താന്‍ ശനിവാര വ്രതം ഏറെ നല്ലതാണ്. ശനി ദോഷ ഗ്രഹമാണെന്ന ചിന്ത വേണ്ട, നല്ല ഫലങ്ങള്‍ നല്‍കാന്‍ ശനിയെ തൃപ്തിപ്പെടുത്തിയാല്‍ സാധിയ്ക്കും.

  • നമ്മെ മോചിപ്പിയ്ക്കുവാന്‍

ദേഷ്യം, അസൂയ തുടങ്ങിയ മോശം സ്വഭാവങ്ങളില്‍ നിന്നും നമ്മെ മോചിപ്പിയ്ക്കുവാന്‍ ശനിയാഴ്ച വ്രതം ഏറെ ഉത്തമമാണ്. ശനി ദോഷ സമയത്ത് ഇത്തരം വികാരങ്ങള്‍ ഏറെ ദോഷം വരുത്തും.

  • ശാസ്താ ക്ഷേത്ര ദര്‍ശനം

ശനിയാഴ്ച ദിവസം ശാസ്താ ക്ഷേത്ര ദര്‍ശനം ഏറെ നല്ലതാണ്. കറുപ്പുടുക്കുന്നതും കറുപ്പുടുത്തു ദര്‍ശനം നടത്തുന്നതിനും നല്ലതാണ്. കറുപ്പല്ലെങ്കില്‍ നീലയും പറയുന്നു.

  • നീരാഞ്ജനം

ഇതുപോലെ ശാസ്താവിന് നീരാഞ്ജനം വഴിപാട് ഏറെ ഗുണം ചെയ്യും. രണ്ടു തേങ്ങാമുറിയില്‍ എള്ളുതിരി കത്തിയ്ക്കുന്നതാണ് ഏറെ നല്ലത്. തേങ്ങാമുറിയിലെ എള്ളു തിരിയാണ് നീരാഞ്ജനം എന്നു പറയുന്നത്.

  • ഉഴുന്ന്, എള്ള്

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രമെങ്കില്‍ ശനി ദേവന് ഉഴുന്ന്, എള്ള് തുടങ്ങിയവ കൊണ്ടുള്ള വഴിപാടുകള്‍ നടത്തുന്നത് ഏറെ നല്ലതാണ്. ശനിയാഴ്ച ദിവസം ഉഴുന്നു കഴിച്ച് പുറത്തിറങ്ങുന്നത് ഏറെ നല്ലതാണ്. ശനിയ്ക്ക് ഏറെ ഉത്തമമായ ഒന്നാണ് ഉഴുന്ന്. ശാസ്താവിന് എള്ളു പായസം പോലുള്ള വഴിപാടുകളും പ്രധാനമാണ്.

  • ശനി വ്രതം

ശനി വ്രതം 12 എണ്ണം എടുക്കുന്നത് ഏറെ നല്ലതാണെന്നും പറയാം. പ്രത്യേകിച്ചും ശനി ദോഷം, കണ്ടക ശനി, ഏഴര ശനി തുടങ്ങിയവ ഉണ്ടെങ്കില്‍ ഇവയുടെ ദോഷങ്ങള്‍ നീക്കാന്‍ 12 ശനിയാഴ്ചകളില്‍ കൃത്യമായ ചിട്ടകളോടെ ശനിയാഴ്ച വ്രതം നോല്‍ക്കാം.

  • സഹസ്ര നാമ ജപം, പഞ്ചാക്ഷരീ മന്ത്രം

സഹസ്ര നാമ ജപം, പഞ്ചാക്ഷരീ മന്ത്രം എന്നിവയെല്ലാം ശനിയാഴ്ച ദിവസം ജപിയ്ക്കുക. ഒരിക്കലൂണോ പൂര്‍ണ ഉപവാസമോ അനുഷ്ഠിയ്ക്കാം. ഇന്നേ ദിവസം കുളി കഴിഞ്ഞ് ശാസ്താ ക്ഷേത്ര ദര്‍ശനമോ നവഗ്രഹ ക്ഷേത്ര ദര്‍ശനമോ നടത്തി തീര്‍ത്ഥം സേവിച്ച ശേഷം എന്തെങ്കിലും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യുക.

Loading...

More News