ദുബായിൽ യാത്രക്കാരുടെ ദേഹത്ത് തുപ്പി പണം തട്ടൽ; സംഘം പിടിയിൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2018 8:26 pm

Menu

Published on March 6, 2018 at 6:26 pm

ദുബായിൽ യാത്രക്കാരുടെ ദേഹത്ത് തുപ്പി പണം തട്ടൽ; സംഘം പിടിയിൽ

robbery-team-dubai-arrested

അജ്മാന്‍: യുഎഇയില്‍ യാത്രക്കാരുടെ ദേഹത്ത് തുപ്പി പണം തട്ടിയിരുന്ന നാലംഗ ആഫ്രിക്കന്‍ സംഘത്തെ അജ്മാന്‍ പൊലീസ് പിടികൂടി. വളരെ വിചിത്രമായ രീതിയിലുള്ള ഒരു മോഷണമായിരുന്നു ഇവര്‍ നടത്തിപോന്നിരുന്നത്.

യാത്രക്കാരുടെ ദേഹത്ത് കരുതിക്കൂട്ടി തുപ്പിയ ശേഷം ക്ഷമ ചോദിച്ച് അത് തുടച്ചു കൊടുക്കാനെന്ന പോലെ ആളുകളുടെ അടുത്തെത്തും. തുടര്‍ന്ന് തുടച്ചുകൊടുക്കുന്ന ആ സമയത്ത് അവരുടെ കയ്യിലുള്ള ബാഗോ ഫോണോ പേഴ്‌സോ പണമോ അങ്ങനെ എന്തും തട്ടിപ്പറിച്ചു കടന്നു കളയും. ഇതായിരുന്നു ഇവര്‍ സ്ഥിരമായി ചെയ്തുകൊണ്ടിരുന്നത്.

തെരുവുകളില്‍ നിന്നും ആളുകളെ സസൂക്ഷ്മം വീക്ഷിച്ച ശേഷമായിരുന്നു ഇവരുടെ ഓരോ പദ്ധതികളും നടത്തിപോന്നിരുന്നത്. അങ്ങനെയിരിക്കെയാണ് ഇവരെ കുറിച്ചുള്ള പരാതി പൊലീസിന് ലഭിക്കുന്നതും പോലീസ് അന്വേഷിച്ചിറങ്ങിയതും.

അങ്ങനെ ഇവരെ നിരീക്ഷിച്ചുപോന്ന പോലീസ് ഒരു മോഷണ ശ്രമത്തിനിടെ ഇവരെ പിടികൂടുകയായിരുന്നു. ഒരാളുടെ ദേഹത്തേക്ക് തുപ്പിയ ശേഷം രണ്ടുപേര്‍ ക്ഷാമപണം നടത്താനെന്ന ഭാവത്തില്‍ അടുത്തെത്തി. ഒരാള്‍ തുപ്പല്‍ തുടക്കുന്ന പോലെ അഭിനയിക്കുന്നതിനിടെ തൊട്ടടുത്തുള്ള പ്രതി പണം കവര്‍ന്ന ശേഷം ഓടി. ഇതേ സമയം മറ്റുരണ്ടുപേര്‍ വേറൊരിടത്ത് രക്ഷപ്പെടാനുള്ള വഴിയൊരുക്കി കാത്തു നിന്നു. തുടര്‍ന്ന് നാല് പേരും ടാക്‌സിയില്‍ രക്ഷപ്പെടാനിരിക്കെ സിഐഡി ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞ് പ്രതികളെ അറസ്റ്റ് ചെയുകയായിരുന്നു.

Loading...

More News