ചെറുപ്പമായിരിക്കാൻ അല്പം റോസ് വാട്ടർ ഉപയോഗിക്കാം rose water tips for anti aging

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 18, 2021 3:25 pm

Menu

Published on September 18, 2019 at 12:24 pm

ചെറുപ്പമായിരിക്കാൻ അല്പം റോസ് വാട്ടർ ഉപയോഗിക്കാം

rose-water-tips-for-anti-aging

പ്രായം എല്ലാവരേയും തളർത്തുന്ന ഒന്ന് തന്നെയാണ്. എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ പലപ്പോഴും പ്രായം കൂടുന്തോറും അത് നമ്മുടെ ചർമ്മത്തെയും ബാധിക്കുന്നുണ്ട്. ചർമ്മത്തിനും ഉണ്ടാവുന്നുണ്ട് തളർച്ചയും ക്ഷീണവും എല്ലാം. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ബ്യൂട്ടിപാർലര്‍ പോലുള്ള സ്ഥലത്ത് കയറിയിറങ്ങുന്നവർ നിരവധിയാണ്.

എന്നാൽ ഇതും പലപ്പോഴും ചർമ്മത്തെ കുറച്ച് സമയത്തേക്ക് ഫ്രഷ് ആക്കി നിലനിർത്തുന്നതിന് ഈ ബ്യൂട്ടിപാർലർ വിസിറ്റ് സഹായിക്കുന്നുണ്ട്. എന്നാൽ പിന്നീട് ചർമ്മത്തെ വളരെയധികം പ്രശ്നത്തിലേക്കാണ് ഇത് എത്തിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്ക് എടുത്ത് ചാടി പുറപ്പെടുമ്പോൾ ശ്രദ്ധിക്കാവുന്നതാണ്.

എന്നാൽ പ്രായത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അൽപം റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്. ഇത് വളരെയധികം സഹായിക്കുന്നതാണ്. ചർമസംരക്ഷണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ നമുക്ക് റോസ് വാട്ടർ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി റോസ് വാട്ടർ ഉപയോഗിക്കുന്നതിലൂടെ അത് എന്തൊക്കെ ഗുണങ്ങൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്. ഇത് സൗന്ദര്യത്തിന് വേണ്ടി എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

യുവത്വം നിലനിർത്താൻ

സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്. എല്ലാ ചർമ്മക്കാർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. റോസ് വാട്ടർ ഉപയോഗിക്കുന്നതിലൂടെ അത് ചർമ്മത്തിലെ പ്രായത്തെ ഇല്ലാതാക്കി യുവത്വം നിലനിർത്തുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. നല്ലൊരു ടോണർ എന്ന് പറയാവുന്നതാണ് റോസ് വാട്ടര്‍. മാത്രമല്ല പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാവുന്നില്ല എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത.

ചർമ്മത്തിന്റെ ചൊറിച്ചിൽ

ചർമ്മത്തിന്റെ ചൊറിച്ചിൽ പലരേയും അസ്വസ്ഥമാക്കുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിന്റെ ചൊറിച്ചിൽ അതുമൂലമുണ്ടാവുന്ന ചുവപ്പ് എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് റോസ് വാട്ടർ‌ ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ ചുവപ്പ് മാറ്റി ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചർമ്മത്തിലെ ചുളിവ്

ചർമ്മത്തിലെ ചുളിവ് പല വിധത്തിലാണ് നിങ്ങളുടെ പ്രായത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അൽപം റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി റോസ് വാട്ടർ അൽപം മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ചർമ്മത്തിലെ ചുളിവിനെ ഇല്ലാതാക്കി ആരോഗ്യമുള്ള ചർമ്മം നൽകുന്നതിന് സഹായിക്കുന്നുണ്ട്. ത്വക്കിലെ ചർമ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് റോസ് വാട്ടർ.

നല്ല ക്ലെൻസർ

നല്ല ക്ലെന്‍സർ ആയി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് റോസ് വാട്ടര്‍. ഇത് മുഖത്ത് അൽപം മസ്സാജ് ചെയ്യുന്നതിലൂടെ അത് ചർമ്മത്തിലെ എല്ലാ അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. നല്ല ക്ലെന്‍സർ ആയി പ്രവർത്തിക്കുന്നതിലൂടെ ഇത് ചർമ്മത്തിലെ ആഴത്തിൽ ഇറങ്ങിച്ചെന്ന് അഴുക്കിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല സൂര്യപ്രകാശം മൂലം ത്വക്കിനുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്.

ചർമ്മത്തിൽ ഫ്രഷ്നസ്

ചർമ്മത്തിലെ ഫ്രഷ്നസ് നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട് റോസ് വാട്ടർ. കുളിക്കുന്ന വെള്ളത്തിൽ അൽപം റോസ് വാട്ടർ ഒഴിച്ച് കുളിക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഫ്രഷ്നസ് നിലനിർത്തുന്നുണ്ട്. മാത്രമല്ല ചർമ്മത്തിൽ സുഗന്ധം നിലനിർത്തുന്നതിനും സഹായിക്കുന്നുണ്ട് റോസ് വാട്ടറിലുള്ള കുളി. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഉറങ്ങുമ്പോൾ

ഉറങ്ങുമ്പോൾ അൽപം റോസ് വാട്ടർ പുരട്ടി ഉറങ്ങുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചർമ്മം സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും രാത്രി ഇത് പുരട്ടി നടക്കുന്നതിലൂടെ അത് ചർമ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് കഴിയുന്നു. ഇത് ആരോഗ്യമുള്ള കരുത്തുള്ള ചർമ്മത്തിനും സഹായിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട.

Loading...

More News