ആയിരമടി ഉയരത്തില്‍ ജീവന്‍ പണയപ്പെടുത്തി ഒരു ഫോട്ടോഷൂട്ട് ഭ്രാന്ത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 6:00 am

Menu

Published on February 17, 2017 at 12:43 pm

ആയിരമടി ഉയരത്തില്‍ ജീവന്‍ പണയപ്പെടുത്തി ഒരു ഫോട്ടോഷൂട്ട് ഭ്രാന്ത്

russian-model-viktoria-viki-odintcova-hangs-from-dubais-cayan-tower-instagram-photo-shoot

ദുബായ്: ഒരു റഷ്യന്‍ മോഡല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം.

russian-model-viktoria-viki-odintcova-hangs-from-dubais-cayan-tower-instagram-photo-shoot3

കാരണം ഈ യുവതി സ്വന്തം ജീവന്‍ പണയംവെച്ചാണ് ഈ ചിത്രങ്ങളെടുത്തത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ദുബായിലെ കയാല്‍ ടവറിന്റെ മുകളില്‍ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ സഹായിയുടെ കയ്യില്‍ തൂങ്ങികിടന്നാണ് ഇരുപത്തിമൂന്നുകാരിയായ റഷ്യന്‍ മോഡല്‍ വിക്കി ഒഡിന്റ്കോവ ഈ അതിരുകടന്ന സാഹസം ചിത്രീകരിച്ചത്.

russian-model-viktoria-viki-odintcova-hangs-from-dubais-cayan-tower-instagram-photo-shoot2

1000 അടിയാണ് 70 നിലകളുള്ള കയാല്‍ ടവറിന്റെ ഉയരം. ഒന്നു പിഴച്ചാല്‍ വിക്കി താഴെ വീണ് ചിതറുമായിരുന്നു. ഇതിനാല്‍ ഇന്‍സ്റ്റാഗ്രാമില്‍ വിക്കി പങ്കുവെച്ച ചിത്രത്തിന് മികച്ച പ്രതികരണത്തോടൊപ്പം വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്.

പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ഇതിനകം 99,000 പേരുടെ ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോയും വിക്കി പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം 4.2 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

ആദ്യം കയാന്‍ ടവറിന്റെ ഏറ്റവും മുകള്‍ നിലയിലെ ജനാലയ്ക്കു പുറത്തിറങ്ങിയ വിക്കി ഒരു വലിയ ബീമില്‍ സഹായിയുടെ കൈകളില്‍ പിടിച്ച് പുറത്തേക്ക് വളഞ്ഞുനിന്ന് ചിത്രത്തിനു പോസ് ചെയ്തു. മറ്റൊരു വശത്തുനിന്ന് ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തി. ഇതിനു ശേഷം സഹായിയുടെ കൈയില്‍ മാത്രം പിടിച്ച് വിക്കി ബീമില്‍ നിന്നിറങ്ങി തൂങ്ങിക്കിടക്കുകയായിരുന്നു. ഇതിന്റെ ചിത്രവും വിഡിയോയും പകര്‍ത്തിയിട്ടുണ്ട്.

russian-model-viktoria-viki-odintcova-hangs-from-dubais-cayan-tower-instagram-photo-shoot1

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വിക്കിക്ക് മുപ്പതുലക്ഷം ആരാധകരാണുള്ളത്. ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ താന്‍ നന്നായി ഭയപ്പെട്ടിരുന്നുവെന്നും വിക്കി പറയുന്നു. എന്താണ് ചെയ്തതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഓരോ തവണ ചിത്രങ്ങളും വിഡിയോയും കാണുമ്പോഴും കാലില്‍നിന്നു തരിപ്പുണ്ടാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു റഷ്യന്‍ മോഡലായ ഏന്‍ജെലീന നിക്കോലൗവിനെ അനുകരിച്ചാണ് വിക്കി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് അപകടകരമാണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

russian-model-viktoria-viki-odintcova-hangs-from-dubais-cayan-tower-instagram-photo-shoot4

അംബരചുംബികള്‍ക്ക് മുകളില്‍ കയറി അപകടകരമായി സെല്‍ഫിയെടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്യുന്നയാളാണ് ഏന്‍ജെലീന നിക്കോലൗ.

Loading...

More News