വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്-എസ്.ശ്രീജിത്ത് ഐ.പി.എസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:25 am

Menu

Published on April 27, 2017 at 12:00 pm

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്-എസ്.ശ്രീജിത്ത് ഐ.പി.എസ്

s-sreejith-ips-fb-post-for-whatsapp-using-ladies

തിരുവനന്തപുരം: സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജി ലോകത്തെ തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന സമയത്ത് സ്വന്തമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. അതില്‍ തന്നെ മിക്കവരും വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നവരുമായിരിക്കും.

എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ക്കു പിന്നാലെ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തിലാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള എസ്. ശ്രീജിത്ത് ഐ.പി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

റീച്ചാര്‍ജ് കടകളിലും സര്‍വ്വീസിനുമായി ഫോണ്‍ കൊടുക്കുമ്പോഴുണ്ടാകുന്ന കെണിയെ കുറച്ചാണ് ശ്രീജിത്തിന്റെ പോസ്റ്റ്. ഫോണിലും കമ്പ്യൂട്ടറിലും ഒരേ സമയം വാട്ട്സ്ആപ്പ്  കണക്ട് ചെയ്യുക വഴി നമ്മുടെ സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും അത് എങ്ങനെ മറികടക്കാമെന്നും പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

 

എസ്. ശ്രീജിത്ത് ഐ.പി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം………….

 

ഈ യുഗത്തിലേ 100 ല്‍ 75 % സ്ത്രീകള്‍ WhatsApp ഉപയോഗിക്കുന്നവരാണ്, Calling നേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതും ഈ WhatsApp ലൂടേയാവാം: ..

നാം അറിയേണ്ട ഒരു പ്രധാന ചോദ്യം — ..?

”ഒരേ നമ്പറില്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് ഒരേ സമയം Whats App ഉപയോഗിക്കാന്‍ പറ്റുമോ….?

ഉത്തരം പറ്റും എന്നാണ്.എങ്ങിനെ: ?

ഇതില്‍ ഒരു വലിയ (കെണി) trap ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യവും നാം അറിയേണ്ടിയിരിക്കുന്നു,

കാരണം ഇന്ന് Whats App ഉപയോഗിക്കുന്നവരായ സ്ത്രീകളും അല്ലാത്തവരും സാധാരണ റീചാര്‍ജ് (recharge) നായും സര്‍വീസി ( service)നായും സാധാരണ റീചാര്‍ജ് കടക്കാരെ ( retailer mobile shop) കളേ ആശ്രയിക്കുന്നവരാണ്,

മിക്ക റീചാര്‍ജ് ചെയ്യുന്ന കടകളിലും (retailer shop )കളിലും ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറുകളും( Computer and internet connection) ഉണ്ടായിരിക്കും,

നാം ശ്രദ്ധിക്കേണ്ടവ

=====================

1 മൊബൈല്‍ ഫോണ്‍ (Phone recharge)ചെയ്യാനായി കടകളില്‍ പോകുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ കടക്കാരന്റെ കയ്യില്‍ കൊടുക്കാതിരിക്കുക.

സര്‍വീസിനായി കൊടുക്കേണ്ടി വന്നാല്‍ നമ്മുടെ Whats App ബ്ല back up (ബേക്കപ്പ്) ചെയ്ത ശേഷം Whats App uninstall (നീക്കം)ചെയ്ത ശേഷമേ കൊടുക്കാവൂ. SIM.SD (സിം കാര്‍ഡ്, മെമ്മറീ കാര്‍ഡ് ) മുതലായവയെല്ലാം സ്വന്തം കൈവശം സൂക്ഷിക്കുക,

എന്തെന്നാല്‍ ‘Whats App’ web ( https……………) എന്ന Feature (ഒരു സൂത്രവിദ്യ) ഇന്ന് വാട്ട്‌സ് ആപ്പില്‍ നിലവിലുണ്ട്. ഇത് വഴി ഏതൊരാളുടേയും ‘Whats App’ കമ്പ്യൂട്ടര്‍ (PC) വഴി കണക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്, ഒരു (QR code) ബാര്‍കോഡ് സ്‌കാന്‍ ( Scanning) ചെയ്തു അത് വഴി ഒരേ സമയം ഫോണിലും കമ്പ്യൂട്ടറിലും WhatsApp connect ചെയ്യാന്‍ കഴിയും . നമ്മള്‍ ആര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയക്കുന്നുണ്ടോ അത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നു,

ഇതിലൂടേ സ്ത്രീകളും വിദ്യാര്‍ത്ഥികളും പല കെണികള്‍ക്കും ഇരകളാവാം.

ഇത്തരം കെണികളില്‍ നാം അകപ്പെട്ടെന്ന് ഉറപ്പായാല്‍ പിന്നെ നാം ചെയ്യേണ്ടത്

========================

ഏത് നമ്പറിലാണോ പ്രശ്‌നം നേരിടുന്നത് ആ നമ്പര്‍ ഉള്ള ‘Whats App’ open (ഓണ്‍ ചെയ്ത ശേഷം,
Whats App web എന്ന Option എടുക്കുക

(web whats app connect ആയ നമ്പര്‍)

(Problem) പ്രശ്‌നംനേരിട്ട നമ്പര്‍ ആയതിനാല്‍ (ബാര്‍കോഡ് സ്‌ക്കാനിങ്ങിനു (QR scanning) പകരം അതില്‍ കാണുന്നത് ” sign out all computer എന്ന Option കാണാന്‍ സാധിക്കും,അതില്‍ Click ചെയ്താല്‍ ഏതെല്ലാം Computer ല്‍ ഈ നമ്പറിലുള്ള WhatsApp scan ചെയ്ത് connect ആയിട്ടുണ്ടോ അവയെല്ലാം Disconnect ആകുന്നതാണ്,

(web whats app connect നമ്പര്‍)

======================

പിന്നെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തവരെ കണ്ടെത്തിക്കഴിഞ്ഞാല്‍ നമുക്ക് പരാതി നല്‍കാം

പ്രതേകിച്ച് ഒരു കാര്യം നാം ഓര്‍ക്കണം, മേല്‍ പറഞ്ഞവ നിര്‍ബന്ധമായും വ്യക്തമായി ഷെയര്‍ ചെയ്യുക.
പ്രത്യേകിച്ച് സ്ത്രീകള്‍, വിദ്യാര്‍ത്ഥിനികള്‍ …
മുതലായവര്‍ ശ്രദ്ധിക്കുക….

Loading...

More News