പമ്പയിലേക്ക് മാസപൂജയ്ക്ക് സ്വകാര്യ വാഹനങ്ങൾ അനുമതി നൽകണമെന്ന് ഹൈക്കോടതി sabarimala private vehicle service nilakkal to pamba

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2019 2:14 pm

Menu

Published on July 15, 2019 at 5:17 pm

പമ്പയിലേക്ക് മാസപൂജയ്ക്ക് സ്വകാര്യ വാഹനങ്ങൾ അനുമതി നൽകണമെന്ന് ഹൈക്കോടതി

sabarimala-private-vehicle-service-nilakkal-to-pamba

കൊച്ചി: ശബരിമലയില്‍ മാസപൂജ നടക്കുന്ന സമയത്ത് നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത്‌ അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവ്. പ്രൈവറ്റ് സ്റ്റേജ് കാരിയര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്കാണ് അനുമതി നൽകി ഉത്തരവായിട്ടുള്ളത്. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നിര്‍ദേശം. സ്വകാര്യവാഹനങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമേ സര്‍ക്കാരിന് അനുമതിയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ബേസ് ക്യാംപായ നിലയ്ക്കലിലായിരിക്കും പാര്‍ക്കിങ് .

പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ താറുമാറായ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം നിലയ്ക്കലിൽ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങൾ പോകുന്നതിന് വിലക്കേർപ്പെടുത്തിയത്. നിലയ്ക്കലിൽ നിന്ന് തീർഥാടകരെ കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് കൊണ്ടുപോകുകയായിരുന്നു ചെയ്തിരുന്നത്.

Loading...

More News