sabarimala womens entry

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:42 pm

Menu

Published on October 19, 2018 at 10:57 am

പൂജ നിര്‍ത്തിവെച്ച് പരികര്‍മികള്‍ പ്രതിഷേധിക്കുന്നു

sabarimala-womens-entry

സന്നിധാനം: പ്രതിഷേധം മറികടന്ന് യുവതികള്‍ ശബരിമലയിലേക്ക് പ്രവേശിക്കാനുള്ള ശ്രമം നടത്തവേ ശബരിമല പരികര്‍മികള്‍ പൂജ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നു. പതിനെട്ടാം പടിക്കു താഴെയാണ് പരികര്‍മികള്‍ പൂജ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്.

യുവതികള്‍ പതിനെട്ടാംപടി കയറിയാല്‍ പൂജ നിര്‍ത്തണമെന്നും നട അടച്ച് താക്കോല്‍ നല്‍കണമെന്നും പന്തളം കൊട്ടാരത്തില്‍നിന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. യുവതികള്‍ കയറുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് പരികര്‍മികള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് യുവതികൾ മല ചവുട്ടി നടപ്പന്തൽ വരെയെത്തിയ സാഹചര്യത്തിലാണ് പരികർമികളുടെ പ്രതിഷേധം. ഇവർക്കൊപ്പം നിരവധി ഭക്തരും പ്രതിഷേധം നടത്തുന്നുണ്ട്. ശരണം വിളികളോടെയാണ് പ്രതിഷേധം. ആചാരം ലംഘിച്ചാൽ നടയടച്ച് പരിഹാര ക്രിയകൾ നടത്തുമെന്ന് തന്ത്രി അറിയിച്ചു.

Loading...

More News