സച്ചിന്‍, സച്ചിന്‍ എന്ന് ആരാണ് ആദ്യം വിളിച്ച് കൂവിയതെന്നറിയുമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 10:43 am

Menu

Published on May 10, 2017 at 5:22 pm

സച്ചിന്‍, സച്ചിന്‍ എന്ന് ആരാണ് ആദ്യം വിളിച്ച് കൂവിയതെന്നറിയുമോ?

sachin-a-billion-dreams-songs-ar-rahman

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലോകത്തെ ഏതൊരു ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയാലും മുഴങ്ങുന്ന ഒരു ആരവമുണ്ട്. അതെ സച്ചിന്‍, സച്ചിന്‍ എന്ന ഈ കേട്ടു തഴമ്പിച്ച് ആരവമില്ലാതെ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സുകളില്ല എന്നു തന്നെ പറയാം.

ഗ്യാലറികളുടെ ഈ അകമ്പടിഗാനം മാസ്റ്റര്‍ ബ്ലാസ്റ്ററുടെ തീം സോങ്ങാണെന്നു വരെ തോന്നാം. 20 വര്‍ഷത്തിലേറെ ഏകതാളത്തിലുളള ഈ ആരവത്തില്‍ ആവേശക്കടലായി മാറി ഗ്യാലറികള്‍. ഓരോ ഷോട്ടിനും ഒരോ റണ്ണിനും സച്ചിന്‍, സച്ചിന്‍ എന്ന് ആര്‍ത്തുവിളിച്ചവര്‍.

എന്നാല്‍ സച്ചിന്റെ ജീവിതത്തില്‍ ഈ ആരവം ആദ്യമായി മുഴക്കിയത് ആരാണെന്ന് അറിയാമോ? ഇപ്പോഴിതാ സച്ചിന്‍ തന്നെ ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തുന്നു. തന്റെ അമ്മ തന്നെയാണ് അങ്ങിനെ വിളിച്ചു തുടങ്ങിയത്.

കുട്ടിക്കാലത്ത് കളിക്കാന്‍ വീടിന് പുറത്തേയ്ക്ക് ഓടുന്ന എന്നെ ഈ വിളി കൊണ്ട് തിരിച്ചുവിളിച്ചുകൊണ്ടിരിക്കും അമ്മ. തന്റെ ജീവിതകഥ പറയുന്ന ചിത്രമായ സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നോടുള്ള ആരാധകരുടെ സ്‌നേഹമാണ് സച്ചിന്‍, സച്ചിന്‍ എന്ന ഈ ആരവം. അതെന്നെ പ്രചോദിപ്പിക്കുന്നു. ഫീല്‍ഡിലെ വിഷമസന്ധികളില്‍ അതാണ് എനിക്ക് തുണയാകാറുള്ളത്. ഈ ആരവം കേള്‍ക്കുമ്പോള്‍ മുഴവന്‍ രാജ്യവും എനിക്കൊപ്പമുണ്ടെന്ന വിശ്വാസമാണ്. ഞാന്‍ കളി നിര്‍ത്തിയശേഷവും ഈ സച്ചിന്‍, സച്ചിന്‍ വിളി തുടരുമെന്ന് കുതിയിരുന്നില്ല. ഇപ്പോഴിതാ ഇത് തിയേറ്ററിലും എത്തിയിരിക്കുന്നു. ഇത് വച്ച് മനോഹരമായ ഒരു ഗാനം ഒരുക്കിയതില്‍ റഹ്മാനോട് ബഹുമാനം തോന്നുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

ജെയിംസ് ഏര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സച്ചിന്‍ തന്നെയാണ് സ്വന്തം ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. ഹിന്ദി, മറാത്തി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലായി മെയ് 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

 

Loading...

More News