ബോളിവുഡ് നടന്മാരെ അധിക്ഷേപിച്ച് പാക്ക് നടി; വീഡിയോ വൈറല്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 12:28 pm

Menu

Published on February 17, 2017 at 4:41 pm

ബോളിവുഡ് നടന്മാരെ അധിക്ഷേപിച്ച് പാക്ക് നടി; വീഡിയോ വൈറല്‍

salman-khan-chichora-pak-actor-saba-qamar-video-2015-resurfaces-web

ഇസ്ലാമാബാദ്: ബോളിവുഡ് നടന്മാരെ അധിക്ഷേപിച്ച് സംസാരിക്കുന്ന പാക്ക് നടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 2015ല്‍ ചിത്രീകരിച്ച ഒരു ടെലിവിഷന്‍ ചാനലിലെ ടോക്ക് ഷോയിലാണ് സംഭവം.

പാക്ക് നടി സബാ ഖമറാണ് പരിപാടിയില്‍ താരങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചത്. ബോളിവുഡ് താരങ്ങളെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുയായിരുന്നു സബ. ഇമ്രാന്‍ ഹാഷ്മി, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, റിതേഷ് ദേശ്മുഖ്, ഇമ്രാന്‍ ഹാഷ്മി, റണ്‍ബീര്‍ കപൂര്‍ എന്നിവരെക്കുറിച്ചും നടിയുടെ കമന്റുകളുണ്ട്.

ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്ക് വായില്‍ ക്യാന്‍സര്‍ വരണം എന്ന് ആഗ്രഹമില്ലാത്തതിനാല്‍ ആ അവസരം വേണ്ടെന്നു വയ്ക്കുമെന്നായിരുന്നു സബ നല്‍കിയ മറുപടി.

സല്‍മാന്‍ ഖാന്‍ ബാലിശ പ്രകൃതമുള്ള നടനാണെന്നും കൊറിയോഗ്രാഫര്‍മാരെ അനുസരിക്കാതെ തന്നിഷ്ടം കാണിക്കുന്ന വ്യക്തിയാണെന്നും സബ പറയുന്നുണ്ട്. റിതേഷ് ദേശ്മുഖിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് താന്‍ പാക്കിസ്ഥാനിലെ എ ഗ്രേഡ് നടിയാണെന്നും അതിനാല്‍ എ ഗ്രേഡ് നടന്‍മാര്‍ക്കൊപ്പം മാത്രമേ അഭിനിയിക്കൂ എന്നുമാണ് മറുപടി.

ഇര്‍ഫാന്‍ ഖാനൊപ്പം ഹിന്ദി മീഡിയം എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കേണ്ടതായിരുന്നു സബ. എന്നാല്‍ ഈ സമയത്താണ് ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമകളില്‍ പാക്ക് താരങ്ങള്‍ക്ക് അഭിനയിക്കുന്നതിന് വിലക്കു വന്നത്.

Loading...

More News