Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ സൽമാൻ ഖാൻ പ്രതിയെന്നു കോടതി വിധി . കോടതി മറ്റ് പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കി. സെയ്ഫ് അലിഖാൻ, തബു, നീലം, സൊനാലി ബിന്ദ്ര എന്നി പ്രതികളെയാണ് വെറുതെവിട്ടത്.
ഈ പ്രഖ്യാപിക്കുന്നത് ജോധ്പുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ്ദേവ് കുമാർ ഖാത്രിയാണു. കേസിന്റെ വിചാരണാനടപടികൾ പൂർത്തിയായത് മാർച്ച് 28 നായിരുന്നു .
സൽമാൻ ഖാൻ 1998 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പുരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. സൽമാൻ ജോധ്പുരിലെത്തിയത് ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് .